പെന്ഷന് വിതരണ അഴിമതി; പ്രതിക്ഷേധ പ്രകടനവും സത്യഗ്രഹ സമരവും നടത്തി
മാനന്തവാടി: നഗരസഭാ പെന്ഷന് വിതരണത്തില്‍ അഴിമതി നടത്തിയതിന് വഞ്ചനാ കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ടി ബിജു രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനവും സത്യാഗ്രഹ സമരവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. പി.വി.എസ് മൂസ അധ്യക്ഷനായി. പി.വി ജോര്‍ജ്ജ്, എം. അബ്ദുല്‍ റഹ്മാന് ഹാജി, ജേക്കബ് സെബാസ്റ്റ്യന്‍, ഡെന്നീസ് കണിയാരം, എക്കണ്ടി മൊയ്തുട്ടി, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കടവത്ത് മുഹമ്മദ്, കമ്മന മോഹനന്, മായന്‍ മുതിര, പി.എം ശംസുദ്ദീന്‍, സാബു പൊന്നിയില്‍, പി.എം ബെന്നി, അശോകന് കൊയിലേരി, എം.പി ശശികുമാര്‍, എ. സുനില്‍കുമാര്‍, മുജീബ് കോടിയോടന്‍, കബീര്‍ മാനന്തവാടി, എ.ആര് നോബിള്‍, കെ. രാഘവന് നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."