HOME
DETAILS

ഒരു ഹര്‍ത്താല്‍ അനുഭവവും ചില തോന്ന്യാക്ഷരങ്ങളും

  
backup
October 15 2016 | 19:10 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%b5%e0%b5%81%e0%b4%82

പിണറായിയില്‍ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന വാര്‍ത്ത പുറംലോകമറിയുമ്പോള്‍ ഞാന്‍ ട്രെയിനില്‍ തലശ്ശേരിയിലേയ്ക്കു യാത്രചെയ്യുകയായിരുന്നു. വളരെ നാളുകള്‍ക്കു മുന്‍പ് തീരുമാനിച്ചതും ഒരുതവണ അസൗകര്യംമൂലം മാറ്റിവച്ചതുമായ പുസ്തകച്ചര്‍ച്ചയില്‍ പങ്കെടുക്കാനാണു പോയത്. തലശ്ശേരി മുസ്‌ലിം അസോസിയേഷനായിരുന്നു പരിപാടിയുടെ സംഘാടകര്‍.


രാഷ്ട്രീയകുടിപ്പകയാണു കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നതിനാലും കഴിഞ്ഞദിവസമുണ്ടായ മറ്റൊരു കൊലപാതകത്തിനുള്ള പകവീട്ടലാണെന്നതിനാലും സംഘര്‍ഷം പൊടുന്നനെ വ്യാപിക്കുമെന്ന ഭയമുണ്ടായി. രാഷ്ട്രീയ, സാമുദായിക വിരോധത്തില്‍നിന്നുണ്ടാകുന്ന കൊലപാതകമാണെങ്കില്‍ തൊട്ടുപിന്നാലെ ഹര്‍ത്താലെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ബന്തു നടത്തലും കണ്ണില്‍ക്കണ്ടതെല്ലാം അടിച്ചുടയ്ക്കലുമാണല്ലോ പതിവ്. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് പരിപാടി മാറ്റിവയ്ക്കാനിടയുണ്ടെന്നു സംശയിച്ച് സംഘാടരെ ഫോണില്‍ വിളിച്ചു.


''വണ്ടിയെവിടെയെത്തി, ഞങ്ങള്‍ സ്‌റ്റേഷനില്‍ത്തന്നെയുണ്ട് '' എന്ന അഡ്വ. സാജിദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സംശയമായി.
''അവിടെ പ്രശ്‌നമൊന്നുമില്ലേ.'' പരിപാടി  മാറ്റിവച്ചിട്ടുണ്ടോ എന്ന് അറിയാനായി ചോദിച്ചു.
''ഇവിടെ ഒരു പ്രശ്‌നവുമില്ല. പരിപാടി കൃത്യസമയത്തു തുടങ്ങാം.'' മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.
തലശ്ശേരിയില്‍ ട്രെയിനിറങ്ങിയപ്പോള്‍  സ്റ്റേഷന്‍ സ്‌റ്റേഷന്‍ നിറയെ ആള്‍ക്കൂട്ടം. സംഘര്‍ഷാവസ്ഥയില്‍നിന്നു രക്ഷപ്പെടാന്‍ ആളുകള്‍ കിട്ടിയ വണ്ടിയില്‍ കയറി സ്ഥലം വിടാനെത്തിയതാണെന്നാണു കരുതിയത്.
''അത് നിങ്ങളു വിചാരിക്കുന്നതുപോലെ പേടിച്ചോടുന്ന ആളുകളല്ല. കഴിഞ്ഞ കുറേദിവസമായി ലീവായിരുന്നില്ലേ അതു കഴിഞ്ഞ് ജോലിക്കും പഠിക്കാനും പോകുന്നവരാണ്.'' ഇബ്രാഹിംക്ക പറഞ്ഞു.
''ഇവിടെയല്ലേ ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പ് ഒരാളെ വെട്ടിക്കൊന്നത്.''


''ഓ.., അതൊക്കെ തലശ്ശേരിക്കാര്‍ക്കു പുതുമയല്ലാതായിത്തീര്‍ന്നില്ലേ. ചില ദിവസങ്ങളില്‍ അവിടെ കൊന്നു ഇവിടെ കൊന്നു എന്നു പറഞ്ഞുകേള്‍ക്കാം. ചിലപ്പോള്‍ അന്നുതന്നെ ഹര്‍ത്താലാകും. ഹര്‍ത്താല്‍ പിറ്റേന്നാണെങ്കില്‍ വൈകുന്നേരം സാധനം വാങ്ങുന്ന തിരക്കായിരിക്കും. കൊലപാതകം നടന്നാല്‍, ഹര്‍ത്താല്‍ ഇന്നോ നാളെയോ എന്നേ ആളുകള്‍ക്ക്  അറിയേണ്ടതുള്ളു.'' അഡ്വ. സാജിദ് പറഞ്ഞു.
അദ്ദേഹം പറഞ്ഞതു ശരിയാണെന്നു സ്റ്റേഷനു പുറത്തിറങ്ങിയപ്പോള്‍ ബോധ്യമായി. പകയുടെ രാഷ്ട്രീയം ഒരു മനുഷ്യജീവനെടുത്തതു കുറച്ചുമുന്‍പാണെന്നും മരിച്ചയാളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയത് നിമിഷങ്ങള്‍ക്കു മുന്‍പാണെന്നുമുള്ള കാര്യങ്ങള്‍ മറന്നപോലെ തലശ്ശേരി നഗരം തിരക്കിലമരുകയാണ്. ആള്‍ത്തിരക്ക് കുറവായിരിക്കുമെന്നു കരുതി ഞങ്ങള്‍ കയറിയ റസ്‌റ്റോറന്റില്‍  കാല്‍മണിക്കൂറിലേറെ കാത്തിരുന്നശേഷമാണ് സീറ്റ് തരപ്പെടുത്താനായത്.
രാത്രി എട്ടുമണിയോടെ തിരിച്ചുപോരുമ്പോഴും തലശ്ശേരി എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. നിരത്തില്‍ വാഹനങ്ങളുടെ നെട്ടോട്ടം. കടകളില്‍ പിറ്റേന്നത്തെ അവധിയാഘോഷിക്കാന്‍ സാധനം വാങ്ങുന്നവരുടെ തിരക്ക്. ഓരോ കൊലപാതകമുണ്ടാകുമ്പോഴും ചടങ്ങെന്നപോലെ അന്നും റിസര്‍വ് പൊലിസുകാരും ദ്രുതകര്‍മസേനയും വഴിയോരത്തു നില്‍പ്പുണ്ടായിരുന്നു. തങ്ങളുടെ നില്‍പ്പ് കടമനിറവേറ്റല്‍ മാത്രമാണെന്നും വെട്ടാനും കൊല്ലാനുമെത്തുന്നവര്‍ തരംകിട്ടുന്നേടത്തുവച്ച് പകല്‍വെളിച്ചത്തില്‍ത്തന്നെ അതു നിര്‍വഹിക്കുമെന്നും അവര്‍ക്കും അറിയാമല്ലോ.
തിരിച്ചുള്ള യാത്രയില്‍ തലശ്ശേരിയിലെ ആ തിരക്കും പിറ്റേന്ന് 'ആചരണ'മായി നടക്കാനിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടാകുന്ന സ്തംഭനാവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യവുമായിരുന്നു മനസ്സുനിറയെ. തലശ്ശേരിയില്‍നിന്നു കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ മറ്റൊരു കാര്യംകൂടി കണ്ടു. രാത്രിവൈകിയിട്ടും ചിക്കന്‍സ്റ്റാളുകള്‍ക്കും മറ്റും മുന്നില്‍ വലിയതിരക്കാണ്. പിറ്റേന്ന് ഹര്‍ത്താല്‍ ആഘോഷിക്കേണ്ടതാണല്ലോ!


***    ***    ***
ഇനി ഹര്‍ത്താല്‍ദിവസം കാണുകയും കേള്‍ക്കുകയും ചെയ്ത ഒരു ചാനല്‍ചര്‍ച്ചാവിശേഷംകൂടി പറയട്ടെ. എതിരാളികളുടെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താല്‍ കേരളത്തിലുടനീളം അക്രമം അഴിച്ചുവിട്ടതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ പ്രതിനിധി ഒരു മടിയുമില്ലാതെ (ഈ വാക്കുതന്നെയാണോ ഉപയോഗിക്കേണ്ടതെന്നു നിങ്ങള്‍ തീരുമാനിക്കുക) ഇങ്ങനെ പറയുന്നതു കേട്ടു:
''ഭീഷണിഭയന്നാണു കടകളടച്ചതെന്നും വാഹനങ്ങള്‍ ഓടാതിരുന്നതെന്നും പറയുന്നതു യാഥാര്‍ഥ്യബോധമില്ലാത്തതിനാലാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തില്‍ മനംമടുത്ത ജനങ്ങള്‍ ഹര്‍ത്താലാഹ്വാനത്തിനോടു സ്വമേധയാ സഹകരിക്കുകയാണു ചെയ്തത്. അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിഷേധങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ തള്ളിപ്പറയുന്നത് അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലാണ് .''
ഇതൊക്കെ കേള്‍ക്കുമ്പോള്‍, 'നാലുനാള്‍ മുന്‍പ് ഇതേപോലൊരു ജീവനെടുത്തതു നിങ്ങളുടെയാളുകളല്ലേ, അപ്പോള്‍ മാനുഷികപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലേ.' എന്നൊക്കെ ചോദിക്കാന്‍ തോന്നും.
ആ തോന്നല്‍ അടയ്ക്കി നിര്‍ത്തുക. വെട്ടാന്‍പ്രോത്സാഹിപ്പിക്കുന്ന ഒരു കൊടിനിറക്കാരനും അപ്രിയസത്യങ്ങള്‍ ചോദിക്കപ്പെടാന്‍ ഇഷ്ടപ്പെടില്ല.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 days ago