HOME
DETAILS

ഫിലിം സൊസൈറ്റി സംസ്‌കാരം തിരിച്ചുകൊണ്ടുവരണം: മുഖ്യമന്ത്രി

  
backup
October 15 2016 | 20:10 PM

%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b5%8a%e0%b4%b8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82


പാലക്കാട്: പഴയകാല ഫിലിം സൊസൈറ്റി സംസ്‌കാരം കേരളത്തില്‍ തിരിച്ചുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണവും താരനിശയും ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഴയകാല ഫിലിം സൊസൈറ്റി സംസ്‌കാരം വളര്‍ന്നുപന്തലിച്ചത് കേരളത്തിലാണ്. സിനിമയില്‍ ആധുനികതയും പരീക്ഷണാത്മകതയും സമന്വയിപ്പിക്കുന്നത് സിനിമ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടുന്നതിന് കാരണമാകും. ചലചിത്ര പ്രവര്‍ത്തകര്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ മറന്ന് സിനിമ ചെയ്യരുത്. മണ്ണിന്റെ മണമുള്ള പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ മലയാളസിനിമയ്ക്ക് പുറത്താണെന്നത് ആശങ്കാജനകമാണ്.
ലോകസിനിമയിലെ സാങ്കേതിക മികവുകളെല്ലാം ഇന്ന് മലയാള സിനിമയ്ക്ക് പ്രാപ്യമാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേള സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഒറ്റപ്പാലത്തെ ഫിലിം സൊസൈറ്റി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    നിയമ,സാംസ്‌കാരിക മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനത്തില്‍ സുവനീറിന്റെ പ്രകാശനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ എം.ബി രാജേഷ്, പി.കെ ബിജു, എം.എല്‍.എയും സിനിമാതാരവുമായ മുകേഷിന് പുറമെ ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, സംഘാടക സമിതി കണ്‍വീനര്‍ ടി.ആര്‍.അജയന്‍ സംബന്ധിച്ചു.
ജെ.സി ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.ജി ജോര്‍ജ്, ചലചിത്ര രംഗത്ത് അന്‍പത് വര്‍ഷം പിന്നിട്ട മധു, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എം.കെ അര്‍ജുനന്‍, കെ.പി.എ.സി ലളിത, ഒസ്‌കാര്‍ അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ റസൂല്‍ പൂക്കുട്ടി എന്നിവരെ പുരസ്‌കാര സന്ധ്യയില്‍ ആദരിച്ചു.
സിനിമാതാരങ്ങളായ ജയറാം, നാസര്‍, ഭാഗ്യരാജ്, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago