ട്രംപിനെതിരേ സ്ത്രീകളുടെ 'പടയൊരുക്കം'
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് പാരയായി സ്ത്രീകളുടെ രംഗപ്രവേശം. ട്രംപിന്റെ പെരുമാറ്റ ദൂഷ്യം വ്യക്തമാക്കി ഒട്ടേറെ സ്ത്രീകള്‍ രംഗത്തെത്തിയതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പിനായുള്ള കാംപയിനില്‍ ട്രംപ് പിന്നോക്കംനില്ക്കുകയാണ്. കഴിഞ്ഞ ദിവസം നോര്‍ത്ത് കരോലിനയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ട്രംപ് വേദിയിലിരിക്കേ ഒരു സ്ത്രീ അദ്ദേഹത്തിനെതിരായി ആരോപണമുന്നയിച്ചു. ഇതോടെ വേദിയില്‍നിന്ന് മറ്റൊരു സ്ത്രീയും ആരോപണവുമായി എഴുന്നേറ്റു.
ലൈംഗിക ചുവയോടെ സ്പര്‍ശിച്ചുവെന്നും അനുമതിയില്ലാതെ ചുംബിച്ചുവെന്നുമൊക്കെ ചൂണ്ടിക്കാട്ടി നേരത്തേയും സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചെങ്കിലും വിഷയം വിവാദമായിട്ടുണ്ട്.അതേസമയം, സ്ത്രീകളെ പീഡിപ്പിക്കുന്നത് മേന്മയാണെന്നു നടിക്കുകയാണ് ട്രംപെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."