HOME
DETAILS
MAL
ഭീകരവാദത്തിനെതിരേ യുവജന കൂട്ടായ്മ
backup
October 15 2016 | 20:10 PM
തൊടുപുഴ: ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭീകരവാദത്തിനും വര്‍ഗീയവാദത്തിനുമെതിരെ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ചുള്ള പ്രകടനം തൊടുപുഴ കെ.എസ് കൃഷ്ണപിള്ള സ്മാരക മന്ദിര പരിസരത്തുനിന്ന് ആരംഭിച്ചു. തുടര്‍ന്ന് ഗാന്ധി സ്ക്വയറില്‍ ചേര്‍ന്ന കൂട്ടായ്മ ഷിഹാബുദീന്‍ അമാനി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവംഗം കെ.എം ബാബു മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ ഷിംനാസ് അധ്യക്ഷനായി.
ആതിര സതീശ്, പ്രവീണ്‍ വാസു, യതിന് ജോസഫ്, അജയ് ചെറിയാന്, കൃഷ്കുമാര്‍, കെ എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം മധു സ്വാഗതവും സി.കെ ലതീഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."