വിദ്യാര്‍ഥി ദിനം ആചരിച്ചു
ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി ദിനം ആചരിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ 85-ാം ജന്മദിനം വിപുലമായ പരിപാടികളോടെ നടത്തി. പാഠ്യ പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തി സംസ്ഥാന തലത്തില്‍ ശ്രദ്ദേയരായ 16 വിദ്യാര്‍ഥിനികളെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ ഗീത ആദരിച്ചു. ആധുനിക വിദ്യാര്‍ഥി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍, ചൂഷണങ്ങള്‍, മൗലിക അവകാശങ്ങളും വിദ്യാര്‍ഥികളും ,വിദ്യാര്‍ഥികളില്‍ ലഹരിയുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ കെ.ഐ അല്‍ഫിയ മോഡറേറ്റര്‍ ആയിരുന്നു. എം.പി ലീന, പി.കെ സോഫിയ, ഒ.എന്‍ ഷൈലജ, മൈമൂന, റസിയ, സാലമ്മ ജേക്കബ്, അന്‍സാര്‍ അലി, സി.എച്ച്. മാഹീന്‍, ഐഷ ജുബിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."