'അടിസ്ഥാന വികസനത്തിന് ഭരണമാറ്റം തടസമാകില്ല'
ഈരാറ്റുപേട്ട: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഭരണമാറ്റം തടസമാകില്ലെന്ന് മന്ത്രി ജി സുധാകരന്. വികസനത്തിനായി ബജറ്റിന്റെ പുറത്തുനിന്ന് പണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രാ നിലവാരത്തില്‍ പണി ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട കാഞ്ഞിരംകവല റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.
പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം മാണി എം.എല്‍.എ, ഡോ. എന്‍ ജയരാജ് എം.എല്‍.എ, ജോസ് കെ. മാണി എം.പി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ലിസ്സി സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷന്‍ ടി.എം റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി മുതല്‍ ഈരാറ്റുപേട്ട വഴി കാഞ്ഞിരം കവല വരെയുള്ള 36 കിലോമീറ്റര്‍ വരുന്ന റോഡ് ഏഴ് മീറ്റര്‍ വീതിയില്‍ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി.
അടിവാരം കൊടുങ്ങ റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും മന്ത്രി ജി സുധാകരന് നിര്‍വഹിച്ചു. പി.സി ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലിസി സെബാസ്റ്റ്യന്‍, കെ രാജേഷ്, ഷൈനി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."