ഗുണമേന്മയുള്ള വിദ്യാഭ്യാസം അടിസ്ഥാന വര്‍ഗത്തിന്റെ അവകാശം: കൊടിക്കുന്നില്‍ സുരേഷ്
കോട്ടയം: ഗുണമേന്മയുള്ള വിദ്യാഭ്യാസം അടിസ്ഥാന വര്‍ഗത്തിന്റെ അവകാശമാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് നടത്തിയ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുറിച്ചി സചിവോത്തമപുരം അയ്യങ്കാളി സ്മാരക മന്ദിരത്തില്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.
ഹൈടെക് ലോകത്തെ മത്സരങ്ങളില്‍ പട്ടിക ജിതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്ഥാനമില്ലാതാകുന്നു. മാറ്റത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ അടിസ്ഥാന വര്‍ഗം വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിച്ചേ മതിയാകൂ. മൂന്നു സെന്റിന്റെ മാത്രം അവകാശികളാണ് തങ്ങള്‍ എന്ന മനോഭാവം സമൂഹത്തില്‍ നിന്ന് മാറണം. പട്ടിക വിഭാഗക്കാരുടെ ക്ഷേമ പദ്ധതികള്‍ വ്യക്തമായ കാഴ്ചപ്പാടോടെ നടപ്പാക്കുന്നതില്‍ മാറി മാറി വരുന്ന ഗവണെന്റുകള്‍ക്ക് കഴിയുന്നില്ല എന്നതാണു ചരിത്രം വ്യക്തമാക്കുന്നത്.
ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ശരിയായി ഉപയോഗിക്കുന്നതിനുള്ള അറിവ് അടിസ്ഥാന വിഭാഗങ്ങള്‍ക്കുണ്ടാകണം. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും എംപി പറഞ്ഞു.
സി.എഫ് തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജഗോപാല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഡോ. ശോഭാ സലിമോന്‍, ജയേഷ് മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം ബാബു, ബെറ്റി റ്റോജോ ചിറ്റേട്ടുകളം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.സി രാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ഡി സുഗതന്‍, എ.എന്‍ രതീശന്‍, രമ്യാ രതീഷ്, കെ. എസ് അശ്വതി, എസ് സുധീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന സെമിനാറില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമങ്ങളെ കുറിച്ച് ഡിവൈ.എസ്.പി വി അജിത്തും പട്ടിക ജാതി വികസന ക്ഷേമ പരിപാടികളെ കുറിച്ച് അസി. ജില്ലാ പട്ടിക ജാതി വികസന ഓഫിസര്‍ എസ് നസീറും ക്ലാസെടുത്തു. ജില്ലാ പട്ടിക ജാതി വികസന ഓഫിസര്‍ കെ.കെ ശാന്താമണി സ്വാഗതവും ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസര്‍ സി. എസ് സുധീഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."