HOME
DETAILS

തൃക്കാക്കര നഗരസഭ കെട്ടിയ കമ്പിവേലി റവന്യു വകുപ്പ് പൊളിച്ചുമാറ്റി

  
backup
October 15 2016 | 21:10 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af


കാക്കനാട്: ജില്ലാ പഞ്ചായത്തിന് സമീപം എഴ് ഏക്കറോളം വരുന്ന റവന്യു ഭൂമിയില്‍ തൃക്കാക്കര നഗരസഭ അനധികൃതമായി കെട്ടിയ കമ്പിവേലി റവന്യു വകുപ്പ് പൊളിച്ചുമാറ്റിയത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയായി. കാലങ്ങളായി നഗരസഭ മാലിന്യ സംസ്‌ക്കരത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന ഭൂമിയെ സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്.
ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ഈ സ്ഥലത്തിനു ചുറ്റും കമ്പി വേലി കെട്ടുന്ന ജോലി ആരംഭിക്കുകയായിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡി. തഹസില്‍ദാര്‍ കെ.കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. വേലി പൊളിച്ചുമാറ്റുന്നതിനിടെ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ചില കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തിയത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് റവന്യു വകുപ്പുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ പിരിഞ്ഞു പോകുകയായിരുന്നു.
നഗരസഭ വികസന പദ്ധതിക്കായി കരുതി വച്ചിരുന്ന സ്ഥലമാണിത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് റവന്യു വകുപ്പുമായി രൂക്ഷമായ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഈ സമയത്ത് നിശ്ചിത സ്ഥലം റവന്യു വകുപ്പിന്റേതാണെന്ന് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും നഗരസഭയ്ക്ക് സ്റ്റോപ്പ്‌മെമൊ നല്‍കുകയും ചെയ്തു.
കൂടാതെ നിര്‍ദ്ദിഷ്ട സ്ഥലം നഗരസഭയുടെതാണെന്ന അവകാശങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്ന് കാണിച്ച് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ നഗരസഭ മൂന്ന് ദിവസം കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കത്തതുമൂലം ഭൂമി റവന്യു വകുപ്പിന്റെതാണെന്ന് ഉറപ്പിക്കുകയായിരുന്നു.
ഇതിനിടെ നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്ന് വികസനത്തിനായി ഭൂമി സര്‍ക്കാരില്‍ നിന്നു ലഭിക്കുവാന്‍ കൗണ്‍സില്‍ കൂടി പാസാക്കിയ നിവേദനം വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം നല്‍കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കലക്ടര്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പിറ്റേ ദിവസം തന്നെ വില്ലേജ് ഓഫീസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നഗരസഭക്ക് അനുകൂല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ നഗരസഭ ഓട്ടോസ്റ്റാന്റിനു സമീപമുള്ള സ്ഥലത്ത് കമ്പിവേലി കെട്ടുവാന്‍ തുടങ്ങിയത്. കരാറെടുത്ത ആള്‍ കമ്പിവേലി ഉറപ്പിക്കുന്നതിന് കോണ്‍ക്രീറ്റ് ഇടുന്നതിനിടയിലാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തിയത്.
കെട്ടിയ കമ്പിവേലികള്‍ കരാറുകാരനെ കൊണ്ട് പൊളിപ്പിക്കുകയും, ബാക്കി സാമഗ്രികള്‍ ഉള്‍പ്പെടെയെല്ലാം വാഹനത്തില്‍ കയറ്റി വില്ലേജ് ഓഫീസ് പരിസരത്ത് ഇടുകയും ചെയ്തു. തൃക്കാക്കര എസ്.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 months ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago