ഗ്രാമങ്ങളിലെ യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയുമായി നൈപുണ്യ വികസന പദ്ധതി
കയ്പമംഗലം: ഗ്രാമീണ മേഖലകളിലുള്ള യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയുമായി നൈപുണ്യ വികസന പദ്ധതി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു ( എന്‍.ആര്.എല്‍.എം) കീഴില്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന പദ്ധതിയാണ് ദീന്‍ദയാല്‍ ഉപധ്യായ ഗ്രാമീണ കൗശല്യയോജന (ഡി.ഡി.യു.ജി.കെ.വൈ). ഈ പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലകളിലെ 18 നും 35 നും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം വേതനത്തോടു കൂടിയുള്ള തൊഴിലും പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നുണ്ട്.
പരിശീലന കാലയളവില്‍ സൗജന്യ യൂണിഫോം, പഠനസാമഗ്രികള്‍, ആധുനിക പഠന സംവിധാനങ്ങള്‍, യാത്രാബത്ത എന്നിവയും ലഭ്യമാവും. എസ്.സി, എസ്.ടി, ബി.പി.എല്‍, ന്യൂനപക്ഷം വിഭാഗങ്ങള്‍ക്കും ആശ്രയ, തൊഴിലുറപ്പ് എന്നീ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കുന്നുണ്ട്.
ഈ മേഖലയിലുള്ളവരുടെ തൊഴിലില്ലായ്മക്ക് ഒരു പരിഹാരമായിട്ടാണ് നൈപുണ്യ വികസന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നൈപുണ്യ പരിശീലന മേഖലയില്‍ അന ുഭവ സമ്പത്തുള്ള സ്വകാര്യ ഏജന്‍സികളിലൂടെയാണ് പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക. പെരിഞ്ഞനത്തു നടന്ന പദ്ധതിയുടെ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ കെ.രാധികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.യു അരുണന് മാസ്റ്റര്‍ എം.എല്‍.എ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, തൃശൂര്‍ അസിസ്റ്റന്റ് ജില്ലാ മിഷന് കോ- ഓഡിനേറ്റര്‍ പി.എം ഹംസ, കേരള ഹൈകോര്‍ട്ട് സ്പെഷ്യല്‍ ഗവ: പ്ലീഡര്‍ മുഹമ്മദ് അന്‍സാര്‍, വിനോദ് വേണുഗോപാല്‍ നായര്‍, പി.എം അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."