ഉമ്മന്‍ചാണ്ടിക്കെതിരേ കേസ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വി.എസിന്റെ അഭിഭാഷകന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേ വി.എസ് കേസുണ്ടെന്നും അതില്‍ പ്രതിയാണെന്നും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിട്ടില്ലെന്ന് വി.എസിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. തന്നെ അപഹസിക്കുന്ന തരത്തില്‍ വി.എസ് നടത്തിയ പരാമര്‍ശത്തിനെതിരേ ഉമ്മന്‍ചാണ്ടി നല്കിയ ഉപഹരജി വൈകീട്ട് നാലു മണിക്ക് പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ അഭിഭാഷകന് മലക്കം മറച്ചില്‍. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക.
തെരഞ്ഞെടുപ്പ് വേളയില്‍ 31 കേസുകളില്‍ ആരോപണവിധേയനാണ് മുഖ്യമന്ത്രി എന്നു മാത്രമാണ് വി.എസ് പറഞ്ഞതെന്നും കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നോ കേസില്‍ പ്രതിയാണെന്നോ പറഞ്ഞിട്ടില്ലെന്നും വി.എസിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. വി.എസിന്റെ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് വേളയിലുള്ള ഇത്തരം പ്രസ്താവനകള്‍ തന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഹരജിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."