കബഡിയില്‍ പരിശീലകനും ജേഴ്സിയുമില്ലാതെ കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ നോര്‍ത്ത് സോണ്‍ ഗെയിംസില്‍ കണ്ണൂര്‍ ജില്ലാ ജൂനിയര്‍ കബഡി ടീം ഇറങ്ങിയത് പരിശീലകനോ ജേഴ്സിയോ ഇല്ലാതെ. ജില്ലാ ടീം സെലക്ഷനു ശേഷം കണ്ണൂര്‍ ജൂനിയര്‍ കബഡി ടീമിലെ കളിക്കാര്‍ പരസ്പരം കാണുന്നത് പോലും കളി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ടീമിലുണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ച് പരിശീലിക്കാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നില്ല. തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പരിശീലകനോ കളിയില്‍ ധരിക്കാനുള്ള ജേഴ്സിയോ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിട്ടില്ല. മറ്റു ജില്ലയിലെ ടീമുകള്‍ ദിവസങ്ങളോളം നീളുന്ന ക്യാംപുകള്‍ക്കും പരിശീലനത്തിനും ശേഷം കളത്തിലിറങ്ങുമ്പോഴാണ് കണ്ണൂരിലെ വിദ്യാര്‍ഥികളോട് ഈ അവഗണന. പരസ്പരം ഒത്തിണക്കത്തോടെ കളിക്കേണ്ട കളിയാണ് കബഡിയെന്നിരിക്കെ ടീമിലെ സഹകളിക്കാരെയും പരിശീലകനെയും കാണുന്നത് മല്‍സരത്തിനു ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ്. ഒടുവിലെത്തിയ പരിശീലകന് കളിക്കിടയില്‍ ടീമില്‍ മാറ്റം വരുത്തിയത് പലപ്പോഴും വിനയായിയെന്നു താരങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."