ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍രാജ്യത്തിന്: നരേന്ദ്രമോദി
ഗോവ: ബ്രിക്‌സ് ഉച്ചകോടിയില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തീവ്രവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വന്‍തോതില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദം ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. നിര്‍ഭാഗ്യവശാല്‍ ആ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍രാജ്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരന്‍മാരുടെ ജീവന് തന്നെ ഭീഷണിയാണ് അയല്‍ രാജ്യത്തിന്റെ ഈ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികവളര്‍ച്ചക്ക് ഭീകരവാദം തടസമാകുകയാണ്. ഭീകരവാദത്തിനു മാത്രമല്ല അവര്‍ തണലേകുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അവയെ വളര്‍ത്തുകയും ചെയ്യുന്നു. അതിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ചുതന്നെ പോരാടണമെന്നും മോദി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ രണ്ട് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പടെ അഞ്ച് ലോകനേതാക്കള്‍ക്ക് മുന്നിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
രണ്ട് ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്നലെയാണ് ഗോവയില്‍ തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."