HOME
DETAILS

ഇരട്ട വോട്ടര്‍മാര്‍ തമിഴ്‌നാട്ടിലേക്ക്; മുന്നണികള്‍ അങ്കലാപ്പില്‍

  
backup
May 13 2016 | 18:05 PM

%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4

ബാസിത് ഹസന്‍

തൊടുപുഴ: ആനുകൂല്യങ്ങള്‍ ലക്ഷ്യംവച്ച് അതിര്‍ത്തി മണ്ഡലങ്ങളിലെ തമിഴ്‌വംശജരായ തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ ജന്മനാടുകളിലേക്ക് മടങ്ങുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാര്‍ വണ്ടികയറിത്തുടങ്ങിയത്.


അരലക്ഷത്തോളം ഇരട്ട വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവരുടെ പലായനം മുന്നണി സ്ഥാനാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ തന്നെ വോട്ട് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ അണികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഇരട്ടവോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ടെലിഫോണില്‍ ബന്ധപ്പെട്ട് വോട്ടെടുപ്പിന് രണ്ടുദിവസം മുന്‍പ് തന്നെ തമിഴ്‌നാട്ടില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


ബോഡിനായ്ക്കന്നൂര്‍, തേവാരം, കമ്പം, ഉദുമല്‍പെട്ട, പൊള്ളാച്ചി, പാളയം, ലോവര്‍ക്യാംപ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വോട്ടര്‍മാര്‍ ഇടുക്കി ജില്ലയിലെ ഏലം, തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കമ്പം, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണിവര്‍.
ഇരട്ടവോട്ടര്‍മാരെക്കൂടാതെ സ്വന്തമായി കേരളത്തില്‍ വീടുകള്‍ ഉള്ളവരും തമിഴ്‌നാട്ടില്‍ മാത്രം വോട്ടുള്ളവരുമുണ്ട്. ഇതിന് പുറമെ ദിനംതോറും കേരളത്തിലെ ഏലത്തോട്ടങ്ങളില്‍ ജോലിക്കെത്തി മടങ്ങുന്ന അയ്യായിരത്തോളം തൊഴിലാളികളുണ്ട്. അവരില്‍ ഭൂരിഭാഗംപേര്‍ക്കും വോട്ടും തിരിച്ചറിയില്‍ കാര്‍ഡും തമിഴ്‌നാട്ടിലാണ് ഉള്ളത്.
തമിഴ്‌നാട്ടില്‍ വോട്ടവകാശം ഉണ്ടായിട്ടും അവിടെ വോട്ട് ചെയ്യാതിരുന്നാല്‍ സൗജന്യ റേഷന്‍, മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് വോട്ടര്‍മാര്‍ മടങ്ങുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്ന് കണ്ടെത്തിയ ഏതാനും പേരുടെ ഇരട്ടവോട്ട് റദ്ദ് ചെയ്തിരുന്നു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് രണ്ടു ദിവസം മുന്‍പേ ജീപ്പുകളിലും ബസുകളിലുമായി തൊഴിലാളികള്‍ മടങ്ങിത്തുടങ്ങിയത്.
ഇന്നോടെ മുഴുവന്‍ തൊഴിലാളികളും അവരവരുടെ ഗ്രാമങ്ങളില്‍ എത്തിച്ചേരും. ഈയാഴ്ച ജില്ലയിലെ ഏലത്തോട്ടങ്ങളിലെ കാര്‍ഷിക ജോലികള്‍ നിശ്ചലമാകും. ഒരേസമയം രണ്ടു സംസ്ഥാനത്തും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇരട്ടവോട്ട് കുറയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ തിരികെ എത്താവുന്ന നിരവധി ബൂത്തുകള്‍ കേരളാ അതിര്‍ത്തിയിലുണ്ട്. ഇത് ഇരട്ട വോട്ടുകള്‍ക്ക് സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇരട്ട വോട്ടുകള്‍ക്കെതിരേ ഇരു സംസ്ഥാനങ്ങളും മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. പോളിങിനോടനുബന്ധിച്ച് ഒരു സംസ്ഥാനത്ത് വോട്ട് ചെയ്തവര്‍ അടുത്ത സംസ്ഥാനത്ത് വോട്ട് ചെയ്യാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തമിഴ്‌നാട് മുന്‍കൈയ്യെടുത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ സീല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്റുകള്‍ തെരഞ്ഞെടുപ്പ് ദിവസം സീല്‍ ചെയ്യണമെന്ന് തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.


എന്നാല്‍ കര്‍ശനമായ പരിശോധനയ്ക്ക് കേരളാ പൊലിസ് തയ്യാറാകുന്നില്ലെന്ന് തമിഴ്‌നാട് അധികൃതര്‍ പറയുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ അന്യ സംസ്ഥാനത്തുനിന്നുള്ള സായുധ പൊലിസ് ഉള്‍പ്പടെ പരിശോധന നടത്തുമ്പോള്‍ കേരളത്തിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല.
ഇരട്ടവോട്ട് സംബന്ധിച്ച് കേന്ദ്ര -സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. ഉടുമ്പന്‍ചോല, ശാന്തന്‍പാറ, ചിന്നക്കാല്‍, രാജാക്കാട്, രാജകുമാരി, വണ്ടന്‍മേട് മേഖലകളിലാണ് ഇരട്ടവോട്ടര്‍മാര്‍ ഏറെയും. നൂറോളം ഇരട്ട വോട്ടര്‍മാരുള്ള വാര്‍ഡുകള്‍ വരെയുണ്ട്. ബോഡിനായ്ക്കന്നൂരില്‍ ഒ. പനീര്‍ശെല്‍വം മത്സരിക്കാന്‍ എത്തിയതോടെയാണ് പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago