പാറന്നൂര്‍ ഉസ്താദ് ആണ്ടുനേര്‍ച്ചക്ക് പുല്ലാളൂരില്‍ തുടക്കമായി
നരിക്കുനി: ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തിന്റെ ഭാഗമാക്കുന്ന വിശ്വാസിക്ക് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും പുല്ലാളൂരിലെ പാറന്നൂര്‍ പി.പി ഇബ്റാഹിം മുസ്ല്യാര്‍ സ്മാരക അക്കാദമിയില്നടന്ന സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു. നാലുദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേര്ച്ചാ പരിപാടിയുടെ ഭാഗായി നടന്ന സാംസ്കാരിക സമ്മേളനം കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി.
രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. എം.എ ഗഫൂര്‍, ശശി ചക്കാലക്കല്‍, പി.വി പങ്കജാക്ഷന്, അക്കിനാരി മുഹമ്മദ്, ഒ.കെ ഖാസിം, കെ. രാമചന്ദ്രന്, പി.കെ രാമചന്ദ്രന്, മുഹമ്മദ് ബാഖവി വാവാട്, അസ്ലം ബാഖവി, അഹമ്മദ്കോയ ഹാജി, അബ്ദുല്‍ ലത്തീഫ് ഹാജി, അബ്ദുല്‍ ജലീല്‍ ബാഖവി, ഫൈസല്‍ ഫൈസി മടവൂര്‍, പി.വി അബൂബക്കര്‍ മാസ്റ്റര്‍, കെ.വി മുഹമ്മദ്, ജൈസല്‍ സംസാരിച്ചു. രാത്രിനടന്ന മതപ്രഭാഷണസദസില് നൗഷാദ് ബാഖവി ചിറയിന്‍കീഴ് സംസാരിച്ചു.
ഇന്നു നടക്കുന്ന പ്രവാസിസംഗമം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണത്തില്‍ അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."