HOME
DETAILS

ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഒ.ഡി.എഫായി പ്രഖ്യാപിച്ചു

  
backup
October 16 2016 | 20:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d


കൊച്ചി: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളേയും തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്തതായി(ഒ.ഡി.എഫ്) കലക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നവംബര്‍ ഒന്നിനകം ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒ.ഡി.എഫ് പദ്ധതി ജില്ലയിലെ നഗരസഭകളില്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തികരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സ്വച്ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാലുമാസംകൊണ്ട് ജില്ലയിലെ 82 പഞ്ചായത്തുകളിലായി 7808 കക്കൂസുകളാണ് നിര്‍മിച്ചത്.
ഒരോ കക്കൂസിനും 15,400 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 12,000 രൂപ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനും 3400 രൂപ അതാത് ഗ്രാമപഞ്ചായത്തുകളുമാണ് വകയിരുത്തിയത്. ജില്ലയില്‍ കുട്ടമ്പുഴ ആദിവാസി മേഖലയിലും തീരദേശമായ ചെല്ലാനത്തുമാണ് പദ്ധതി നടപ്പിലാക്കാന്‍ വെല്ലുവിളി നേരിട്ടതെന്ന് കലക്ടര്‍ പറഞ്ഞു.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കുട്ടമ്പുഴ, ചെല്ലാനം പഞ്ചായത്തുകഴെ കലക്ടര്‍ അഭിനന്ദിച്ചു. കുട്ടമ്പുഴ പഞ്ചായത്തില്‍ 738 കക്കൂസുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും ആദിവാസി മേഖലയിലായിരുന്നു. ആദിവാസി വനമേഖലയിലേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വെല്ലുവിളിയായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മഗോപി പറഞ്ഞു.
സിമന്റും ഹോളോ ബ്രിക്‌സും ഉള്‍പ്പെടെയുള്ളവ കുട്ടമ്പുഴയിലേക്കെത്തിക്കാനുള്ള റോഡ് സൗകര്യമില്ലായിരുന്നു. ഒരു ഘട്ടത്തില്‍ ഈറ്റകൊണ്ട് കക്കൂസ് നിര്‍മ്മിക്കുന്നതിനെ പറ്റിവരെ ആലോചിച്ചിരുന്നു. എന്നാല്‍ വെല്ലുവിളി തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ചതാണ് പദ്ധതി നടപ്പിലാക്കാന്‍ സഹായകമായതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ചെല്ലാനം പറഞ്ചായത്തില്‍ വെള്ളകെട്ടാണ് കക്കൂസ് നിര്‍മ്മാണത്തിനെ പ്രതികൂലമായി ബാധിച്ചത്. സാധാരണകുഴി എടുക്കുക ബുദ്ധിമുട്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി പറഞ്ഞു. ഫൗണ്ടേഷനുകള്‍ മൂന്നടിവരെ ഉയര്‍ത്തി നിര്‍മ്മിച്ച് റെഡിമെയ്ഡ് സെപ്റ്റിടാങ്കുകള്‍ ഉപയോഗിക്കുകയുമാണ് ചെയ്തത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആദിവാസി വനമേഖലക്കായി 28,000 രൂപയുമായും തീരദേശ മേഖലക്കായി 33,500 രൂപയും സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി കലക്ടര്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ അധിക തുക വകയിരുത്തുകയും കോര്‍പറേറ്റുകളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗപെടുത്തിയുമാണ് അധിക തുകസമാഹരിച്ചത്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ദുര്‍ഘട മേഖലകളില്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ റോട്ടറി ക്ലബ്ബ് 100 ശുചിമുറികള്‍ അധികമായി വരുന്ന തുക വഹിച്ച് നിര്‍മിച്ചു നല്‍കി. ജയ്ഭാരത് എന്‍ജിനിയറിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളണ്ടിയര്‍മാരും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ഥികളും ഗാന്ധി ജയന്തി ദിനത്തില്‍ ചെല്ലാനം പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു.
ജില്ലയില്‍ 69 ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ചു നേരത്തേ തന്നെ ഒ.ഡി.ഫ് പഞ്ചായത്തായി കഴിഞ്ഞിരുന്നു. പണി പൂര്‍ത്തികരിക്കാക്കേണ്ടിയിരുന്ന കൂവപ്പടി ബ്ലോക്കിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, കോതമംഗലം ബ്ലോക്കിലെ പിണ്ടിമന, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളും മുളന്തുരുത്തി ബ്ലോക്കിലെ ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളും പാറക്കടവ് ബ്ലോക്കിലെ പാറക്കടവ് ഗ്രാമപഞ്ചായത്തും, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളം എന്നീ ഗ്രാമപഞ്ചായത്തുകളും, പറവൂര്‍ ബ്ലോക്കിലെ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളും വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം എന്നീ പഞ്ചായത്തുകളും ശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഓ.ഡി.എഫ് പരിധിയില്‍ വന്നത്. നഗരസഭാ പരിധിയില്‍ 3,517 കക്കൂസുകളാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 1950 എണ്ണം കോര്‍പറേഷന്‍ പരിധിയിലാണ്.
സംസ്ഥാനത്തെ നാല് ജില്ലകളിലെ ഗ്രമപഞ്ചായത്തുകളില്‍ മാത്രമാണ് ഇനി ഒ.ഡി.എഫ് പദ്ധതി പൂര്‍ത്തിയാക്കാനുള്ളത്.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ശുചിത്വമിഷണ്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago