തോടിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങി
കുറുമശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നീര്‍ത്തട പദ്ധതി പ്രകാരം മൂഴിക്കുളം ഉണ്ണിപ്പാടം തോടിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങി.
5 ലക്ഷം രൂപ ചെലവിട്ട് തോടിന്റെ വശങ്ങള് കരിങ്കല്‍കെട്ടി സംരക്ഷിക്കുകയാണ്. നിര്‍മാണം ബ്ലോക്ക് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് പാപ്പച്ചന് അധ്യക്ഷനായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ബി ചന്ദ്രശേഖരവാര്യര്‍, സി.എന്‍. മോഹനന്, സംഗീത സുരേന്ദ്രന്, സി.എസ് രാധാകൃഷ്ണന്, സന്ധ്യ നാരായണപിള്ള, രാജേഷ് മടത്തിമൂല, എം.കെ. പ്രകാശന്, റീന രാജന്, ജിഷ ശ്യാം, കെ.ടി. വിക്ടര്‍ എന്നിവര്‍ സംസാരിച്ചു.
ഉണ്ണിപ്പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും കൃഷിക്കും വേണ്ടിയാണ് തോട് നന്നാക്കുന്നത്. ആദ്യപടിയായി നൂറു മീറ്റര്‍ നീളത്തിലാണ് കരിങ്കല്‍ കെട്ടുന്നത്. തോടിനു രണ്ടര മീറ്റര്‍ വീതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."