സഹപാഠികളുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കുരുന്നുകള്‍
തുറവൂര്‍: ദുരിതത്തില്‍ കഴിയുന്ന സഹപാഠികളുടെ കുടുംബത്തെ സഹായിക്കാന്‍ കുരുന്നുകള്‍ സ്വരൂ കൂട്ടിയ നാണയ തുട്ടുകള്‍ മൂന്ന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി എഴുപുന്ന നീണ്ടകര സെന്റ് മാര്ട്ടിന് സ് യു.പി.സ്കൂളിലെ കുരുന്നുകളാണ് നാടിന് മാതൃകയായത്.
അസുഖം ബാധിച്ച് ഏറെ നാളായി വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്ന പൊട്ടന്‍ചിറ രമണന് ,വെളിയില്‍ ജോസഫ്, കളത്തില്‍ ബെന്നി എന്നിവര്‍ക്കാണ് കുരുന്നുകളുടെ നാണയ തുട്ടുകള്‍ ഏറെ ആശ്വാസമായത്. കഴിഞ്ഞ അധ്യായന വര്‍ഷം ആരംഭിച്ചതുമുതല്‍ ഒരോ ക്ലാസുകളിലേയും കുട്ടികള്‍ സ്വരൂ കുട്ടിയ പണമാണ് മുന്ന് സഹപാഠികളുടെ കുടുംബത്തിന് സഹായകമായത്. പഠനോപകരണങ്ങളും മറ്റും വാങ്ങാന്‍ മാതാപിതാക്കള്‍ നല്കുന്ന പണത്തില്‍ നിന്നു മിച്ചം വയ്ക്കുന്ന തുക ക്ലാസ് മുറികളിലെ കുടുക്കകളില്‍ നിക്ഷേപിക്കും.
ഒരോ മാസവും ക്ലാസ് അധ്യാപകന്റെ മേല്‍നോട്ടത്തില്‍ കുടുക്കയിലെ പണം എണ്ണി തിട്ടപ്പെടുത്തി പ്രധാനാധ്യാപിക സിസ്റ്റര്‍ ജാസ്മിനെ ഏല്പിക്കും. അധ്യായന വര്‍ഷം ആരംഭിച്ചതിനു ശേഷം നാല് മാസത്തെ തുകയാണ് മൂന്ന് കുടുംബങ്ങള്‍ക്കു കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."