വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കാണണം: മുഖ്യമന്ത്രി
പിണറായി: സര്‍ക്കാര്‍, എയിഡഡ് എന്നീ വ്യത്യാസങ്ങളില്ലാതെ വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ധര്‍മടം മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി പിണറായി എ.കെ.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്കൂളുകള്‍ മാത്രമാണു പൊതുവിദ്യാലയമെന്ന ധാരണ മാറണം. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്കൂളുകള്‍ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചവയാണ്.
എയിഡഡ് സ്കൂളുകളുടെ കൂടി നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന് അധ്യക്ഷനായി.
കെ.കെ രാഗേഷ് എം.പി, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്ക്കര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏണസ്റ്റ് ആന്‍ഡ് യങ് വൈസ് ചെയര്മാന് ബിനു ശങ്കര്‍, മണ്ഡലം വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍ മധുസൂദനന്, കെ പ്രദീപന്, കെ.വി പത്മനാഭന് സംസാരിച്ചു. മണ്ഡലത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ അധ്യക്ഷന്മാര്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണു പരിപാടിയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."