ആരോഗ്യരംഗത്ത് പുത്തന്‍ ചുവട്‌വയ്‌പ്പെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: വയനാടിനെ തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജനമില്ലാത്ത(ഒ.ഡി.എഫ്)ജില്ലയായി പ്രഖ്യാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. ഒ.ഡി.എഫ് പ്രഖ്യാപനത്തിലൂടെ കേരളാ സംസ്ഥാനം ആരോഗ്യ രംഗത്ത് പുത്തന്‍ ചുവട്‌വയ്പ്പ് നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു കുടുബത്തിന് പോലും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്ത അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അതു ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച് വരുന്നത്. സുസ്ഥിര വികസിത കേരളത്തിനായി ശുദ്ധവായുവും ശുദ്ധജലവും ഉറപ്പ് വരുത്തേണ്ട ബോധപൂര്‍വമായ ഇടപെടലുകള്‍ ഇതിന് അനിവാര്യമാണ്. ഇതിന്റെ അദ്യഘട്ടമാണ് ഒ.ഡി.എഫ് കാംപയിന്‍ എന്നും അദ്ദേഹം പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ശുചിത്വമിഷന്‍ ഡയറക്ടര്‍ സി.വി ജോയ്, എ.ഡി.എം കെ.എം രാജു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ അനൂപ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ അനില്‍ കുമാര്‍, എ. ദേവകി, അനില തോമസ്, കെ. മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ജലനിധി കണ്ണൂര്‍ ആര്‍.പി.ഡി ചന്ദ്രന്‍, ഡി.ഡി.പി രജീഷ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."