HOME
DETAILS

മൂന്നു പ്രാഥമികസംഘം ഭരണസമിതികള്‍ കൂടി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിട്ടു

  
backup
October 16 2016 | 21:10 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8

 

കല്‍പ്പറ്റ: വയനാട്ടില്‍ മൂന്നു പ്രാഥമികസംഘം ഭരണസമിതികള്‍ കൂടി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിട്ടു. ജില്ലാ ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ കെ.വി പോക്കര്‍ ഹാജി പ്രതിനിധാനം ചെയ്യുന്ന മുട്ടില്‍ പഞ്ചായത്ത് പ്രൈമറി അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് സഹകരണ സംഘം, വി.എം പൗലോസുകുട്ടി ഉള്‍പ്പെടുന്ന ബത്തേരി താലൂക്ക് മോട്ടോര്‍ എംപ്ലോയിസ് സഹകരണ സംഘം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ശകുന്തള ഷണ്‍മുഖന്‍ പ്രതിനിധാനം ചെയ്യുന്ന പടിഞ്ഞാറത്തറ വനിതാ സഹകരണ സംഘം ഭരണസമിതികളാണ് പിരിച്ചുവിട്ടത്. ജില്ലാ ബാങ്ക് ഭരണസമിതിയംഗവും സി.എം.പി പ്രവര്‍ത്തകനുമായ ജോസ് പാറപ്പുറത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രവര്‍ത്തനരഹിതമെന്നുകണ്ട് ബത്തേരി, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് മൂന്നു സംഘങ്ങളുടെയും ഭരണസമിതികള്‍ പിരിച്ചുവിട്ടതെന്ന് ജോയിന്റ് രജിസ്ട്രാര്‍ വത്സരാജ് പറഞ്ഞു.
ഭരണസമിതികള്‍ പിരിച്ചുവിട്ടതോടെ പോക്കര്‍ ഹാജി, പൗലോസുകുട്ടി, ശകുന്തള എന്നിവര്‍ ജില്ലാ ബാങ്ക് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അയോഗ്യരായി. ഇവരുടെ അസാന്നിധ്യത്തില്‍ ക്വാറം തികയാതെ ജില്ലാ ബാങ്ക് ബോര്‍ഡ് യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.
ഒക്‌ടോബര്‍ നാലിന് ചേരാന്‍ നിശ്ചയിച്ച ജില്ലാ ബാങ്ക് ഭരണസമിതി യോഗവും ക്വാറം തികയാതെ മുടങ്ങിയിരുന്നു. തെരഞ്ഞടുക്കപ്പെട്ട 18 അംഗ ഭരണസമിതിയാണ് ജില്ലാ ബാങ്കിന്. കഴിഞ്ഞ തവണ ജില്ലാ ബാങ്ക് ബോര്‍ഡ് യോഗം ചേരാനിരിക്കെ പനമരത്തുള്ള രണ്ട് പ്രാഥമിക സംഘങ്ങളുടെ ഭരണസമിതികള്‍ ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിട്ടിരുന്നു. ഇതോടെ ജില്ലാ ബാങ്ക് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അയോഗ്യരായ രണ്ട് വനിതകള്‍ ഹൈക്കോടതിയില്‍നിന്നു അനുകൂല ഉത്തരവ് നേടി ശനിയാഴ്ചത്തെ മീറ്റിങിനു എത്തിയിരുന്നു. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്ക് ഭരണം മറിക്കാന്‍ ഭരണസമിതിയിലെ സി.എം.പി പ്രതിനിധികളില്‍ ചിലര്‍ ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ നീക്കം നടത്തിവരികയാണ്. ക്വാറം തികയാതെ ബോര്‍ഡ് യോഗം ചേരാന്‍ കഴിയാത്ത അവസ്ഥ സംജാതമാക്കി ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവീടീക്കാനാണ് സി.എം.പിയിലെ ടി. മോഹനന്‍, ജോസ് പാറപ്പുറം എന്നിവരുടെ ശ്രമം. ഇവരുടെ താളത്തിനു തുള്ളിയാണ് അനാവശ്യ പരാതികളില്‍ മതിയായ പരിശോധന നടത്താതെ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ നല്‍കുന്ന ശുപാര്‍ശ കണക്കിലെടുത്ത് ജോയിന്റ് രജിസ്ട്രാര്‍ പ്രാഥമിക സംഘം ഭരണസമിതികളുടെ കൂട്ടക്കുരുതി നടത്തുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago