സി.പി.എം ജാഥകള്‍ 24 മുതല്‍
കാസര്‍കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ബി.ജെ.പിയുടെ അക്രമ രാഷ്ട്രീയത്തിനുമെതിരെ സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കുന്നു. 24 മുതല്‍ 27 വരെ ജില്ലയിലെ മൂന്നു മേഖലകളിലാണ് ജാഥകള്‍.
സംസ്ഥാന കമ്മിറ്റിയംഗം എം.വി ബാലകൃഷ്ണന്‍ ലീഡറായ തെക്കന്‍ മേഖല ജാഥ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, എളേരി ഏരിയകളിലും മുന്‍ എം.എല്‍.എയും സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. കുഞ്ഞിരാമന്‍ ലീഡറായ മധ്യമേഖല ജാഥ കാഞ്ഞങ്ങാട്, പനത്തടി, ബേഡകം, ഉദുമ ഏരിയകളിലും ജില്ലാ സെക്രട്ടറിയേറ്റംഗം സി.എച്ച് കുഞ്ഞമ്പു ലീഡറായ വടക്കന്‍ മേഖല ജാഥ കാസര്‍ഗോഡ്, കാറഡുക്ക, കുമ്പള, മഞ്ചേശ്വരം ഏരിയകളിലും പര്യടനം നടത്തും. മൂന്ന് ജാഥകളും 24 ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ ടൗണില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണും കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എം.പിയും ഹൊസങ്കടിയില്‍ ജില്ല സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും ഉദ്ഘാടകരായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."