HOME
DETAILS
MAL
യുവതിയെ കൂട്ടമാനഭംഗം ചെയ്തു; ബി.ജെ.പി നേതാവിന്റെ മകനടക്കം മൂന്ന് പേർക്കെതിരെ കേസ്
backup
October 17 2016 | 08:10 AM
മഹാസമുന്ദ്: ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയില്‍ 36 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ദേവേന്ദ്ര, ഫാരിദ് അലി എന്നിവരാണ് പിടിയില്‍ ആയത്.പ്രദേശത്തെ പ്രമുഖ ബി.ജെ.പി നേതാവിന്റെ മകനും കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
ഈ മാസം 11 നാണ് സഹോദരിക്കൊപ്പം വീടിനു പുറത്തിറങ്ങിയ 36 കാരിയെ റോഡില്‍ വാഹനത്തില്‍ കാത്തുനിന്നിരുന്ന പ്രതികള്‍ കാറിലേക്ക് വലിച്ചുകയറ്റുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്. യുവതി അടുത്ത ദിവസം തന്നെ പൊലിസില്‍ പരാതിപ്പെട്ടു.
ബി.ജെ.പി നേതാവിന്റെ മകന് പ്രിന്‍സ് സലൂജയടക്കം മൂന്ന് പേര്‍ക്കെതിരെയും പൊലിസ് കൂട്ടമാനഭംഗത്തിന് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."