ചാതുര്‍വണ്യ വ്യവസ്ഥ തിരിച്ച് കൊണ്ടുവരാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു: കോടിയേരി
തുറവൂര്‍: പുന്നപ്രവയലാര്‍ സമരം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ മുന്നേറ്റമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ് അട്ടിമറിയാണെന്ന് ബൂര്‍ഷാ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.പുന്നപ്രവയലാര്‍ സമരത്തിന്റെ എഴുപതാമത് വാര്‍ഷികാചരണത്തിന്റെ സെമിനാര്‍ തുറവൂറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
കേന്ദ്രത്തില്‍ ഇടതുപക്ഷ സഹകരണത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുകൊണ്ടാണ് പുന്നപ്രവയലാര്‍ സമരം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് ഒരു വിഭാഗം ചരിത്രകാരന്മാര്‍ വിസ്മരിക്കുകയാണെന്നു വ്യക്തമാക്കി.
ചാതുര്‍വണ്യ വ്യവസ്ഥ തിരിച്ച് കൊണ്ടുവരാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അവര്‍ നയിക്കുന്നതാണ് കേന്ദ്രത്തിലെ ബി.ജെ.പി.ഗവര്‍മെന്റും എന്നും ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത് ചാതുര്‍വണ്യ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാനാണെന്നും അതിന്റെ ഭാഗമായി സാര്‍വ്വത്രിക ദേശീയ വിദ്യാഭ്യാസ നയത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷയ്ക്ക് എതിരെ ഉയര്‍ന്ന വന്ന ശക്തികളെ ചെറുത്തു തോല്പിക്കാനായതാണ് എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തില്‍ എത്താന്‍ സഹായകമായത്.എല്‍.ഡി.എഫ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി വരുകയാണ്.
ഇതിന്റെ ഭാഗമായാണ് ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചത് 'ഇതിനെ റ ആദ്യപടിയായി മുവായിരത്തി എഴുന്നൂറ് കോടി രൂപ മുപ്പത്തിയേഴ് ലക്ഷം വീടുകളില്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.ഉത്തമന്‍ അധ്യക്ഷത വഹിച്ചു.ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തി.റ്റി.ജെ.ആഞ്ചലോസ്, സജി ചെറിയാന്‍, എ.എം.ആരിഫ് എം.എല്‍.എ.. ദലീമ ജോജോ, കെ.പ്രസാദ്, കെ.വി.ദേവദാസ്', ജി.വേണുഗോപാല്‍, മേനക ബാലകൃഷ്ണന്‍, മനു സി പുളിക്കന്‍, സി.ബി.ചന്ദ്രബാബു ,പി.കെ.സാബു, റ്റി.പി.സതീശന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."