റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിട്ടു
ലക്നോ:ഉത്തര്‍ പ്രദേശ് മുന്‍കോണ്‍ഗ്രസ് പ്രസിഡന്റ് റീത്താ ബഹുഗുണ ജോഷി പാര്‍ട്ടി വിട്ടു. അടുത്തു നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാന്‍ കാരണമെന്ന് അറിയുന്നു.
ഉത്തര്‍പ്രദേശില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. ഇതില്‍ റീത്തക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഷീലക്കെതിരേ ഇറക്കുമതി ചെയ്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ആരോപണവും റീത്ത ഉന്നയിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടിവിട്ട അവര്‍ ഏതാനും ദിവസങ്ങള്‍ക്കകം ബി.ജെ.പിയില്‍ ചേരുമെന്നാണ് വിവരം. അതേസമയം റീത്ത ജോഷി ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.
റീത്തയുടെ സഹോദരനും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണയും ബി.ജെ.പി നേതൃത്വവും ഇവരുടെ രാജിയോടും ബി.ജെ.പിയില്‍ ചേരുമെന്നുള്ള വാര്‍ത്തയോടും പ്രതികരിക്കാന്‍ തയാറായിട്ടില്ല.
തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്ന സാഹചര്യത്തില്‍ റീത്ത ബഹുഗുണ പാര്‍ട്ടി വിട്ടത് ഉത്തര്‍പ്രദേശില്‍ ദുര്‍ബലാവസ്ഥയിലുള്ള കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."