പാകിസ്താന് ഭീകരവാദ ഫാക്ടറികള്‍ അടച്ചുപൂട്ടണം: രാജ്നാഥ് സിങ്
ചണ്ഡീഗഡ്: ഭീകര വാദം ഉല്പാദിപ്പിക്കുന്ന ഫാക്ടറികള്‍ പാകിസ്താന് അടച്ചുപൂട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഭീകരവാദികള്‍ക്കെതിരായി നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയുടെ ഏത് തരത്തിലുള്ള സഹായവും പാകിസ്താന് നല്കാന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക മാധ്യമങ്ങളുടെ എഡിറ്റര്‍മാരുടെ ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
ഭീകര വാദത്തിന് ഊര്‍ജം നല്കുന്ന നടപടിയാണ് പാക് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് തുടര്‍ച്ചയായി നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെയെല്ലാം പ്രായോജകര്‍ പാകിസ്താനാണ്. അവര്‍ തങ്ങളുടെ മണ്ണിലെ ഭീകരവാദ ഫാക്ടറികള്‍ പൂട്ടിയാല്‍ ഭീകരവാദത്തിനെതിരായി അവര്‍ക്കൊപ്പം അണിചേരാന്‍ ഇന്ത്യ തയാറാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാമ്പിനെകൊണ്ട് കടിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തികൊണ്ടിരിക്കുന്നത്. പാകിസ്താന് പ്രയോജകരമായി നടത്തുന്ന ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയാണ്.
എന്നാല്‍ പാക് ജനങ്ങളോട് ഇന്ത്യക്ക് ഒരു തരത്തിലുള്ള പ്രതിഷേധങ്ങളോ എതിര്‍പ്പുകളോ ഇല്ല. പാക് അധീന കശ്മിരാണ് ഭീകരരെ ഉല്പാദിപ്പിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താന് ഭീകരവാദത്തിന്റെ മാതൃരാജ്യമാണെന്ന് ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചതിനു പിന്നാലെയാണ് രാജ് നാഥ് സിങും പാക് നടപടിയ്ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."