HOME
DETAILS

മോദിയുടെ ലക്ഷ്യം ആര്‍.എസ്.എസിനെ വളര്‍ത്തല്‍: സീതാറാം യെച്ചൂരി

  
backup
May 13 2016 | 20:05 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8

എടച്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം നാടിന്റെ വികസനമല്ലെന്നും ആര്‍.എസ്.എസിനെ വളര്‍ത്തലാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പുറമേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെയ്ക്കിങ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം നടപ്പാക്കാന്‍ ശ്രമിച്ചതാണ്.

എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റു ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ തന്നെ ഇന്ത്യയിലെ വ്യാവസായിക, കാര്‍ഷിക മേഖലകള്‍ പാടേ തകര്‍ന്നുതരിപ്പണമായി. രാജ്യം മൊത്തമായും കുത്തക മുതലാളിമാര്‍ക്കു പണയപ്പെടുത്തുന്ന ജോലിയാണ് മോദി നടത്തുന്നത്. മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും നശിപ്പിച്ചാല്‍ മാത്രമേ ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ. ഇന്ത്യയിലെ ഏറ്റവും വികസിതസംസ്ഥാനമാണു കേരളം. മനുഷ്യ വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്.

എന്നാല്‍, നരേന്ദ്രമോദി ഏറെക്കാലം ഭരിച്ച ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണുള്ളത്. കേരളത്തെ ഗുജറാത്താക്കുമെന്ന മോദിയുടെ പ്രസ്താവനയെയും യെച്ചൂരി പരിഹസിച്ചു.
ചടങ്ങില്‍ നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ ഇ.കെ വിജയന്‍, കെ.കെ ലതിക, സി.കെ നാണു, എല്‍.ഡി.എഫ് നേതാക്കളായ വി.പി കുഞ്ഞികൃഷ്ണന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി, ടി.കെ രാജന്‍ മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago