ഭീകരത: പാക് സര്‍ക്കാരിനു മുന്നറിയിപ്പുമായി വീണ്ടും 'ദി നേഷന്‍'
ഇസ്്‌ലാമാബാദ്: ഭീകരതയ്‌ക്കെതിരേ വാക്കുകളിലൂടെ മാത്രം 'നടപടിയെടുക്കുന്ന' പാകിസ്താന്‍ സര്‍ക്കാറിന്റെ നിലപാടില്‍ വിയോജിച്ച് പാക് ദിനപത്രം ദി നേഷന്‍ രംഗത്ത്. പാക് സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്ക്കുന്ന പത്രമാണ് ദി നേഷന്‍.
ഉറി ഭീകരാക്രമണത്തോടെ പാകിസ്താന്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുകയാണെന്നും ഭീകരവാദത്തിനെതിരേയുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ് കാരണമെന്നും പത്രം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം പാകിസ്താന്‍ ഭീകരതയുടെ മാതൃത്വമാണെന്ന് മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ വിമര്‍ശിച്ചതാണ് ഇന്നലെ ഇതുസംബന്ധിച്ച മുഖപ്രസംഗം എഴുതാന്‍ ദി നേഷനെ പ്രേരിപ്പിച്ചത്. ഏറ്റവും അടുത്ത സുഹൃത്തായ ചൈന പോലും ഭീകരതയ്‌ക്കെതിരായ പാകിസ്താന്റെ നിര്‍ജീവാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണെന്ന് മുഖപ്രസംഗം പറയുന്നു.
പാക് ഭരണകൂടവുമായി അടുത്തബന്ധം പുലര്‍ത്തുന്ന പത്രം രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. പാക് മണ്ണിലെ ഭീകരരെ തുരത്താന്‍ ഇനിയും പാകിസ്താന്‍ തയാറായില്ലെങ്കില്‍ രാജ്യത്തിന് ആഗോള തലത്തില്‍ തന്നെ കനത്ത ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരും. പാകിസ്താനെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ എത്രത്തോളം ശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണ് മോദിയുടെ പ്രസ്താവന.
സാര്‍ക് ഉച്ചകോടി ബഹിഷ്‌കരിച്ചതു മുതല്‍ ഇന്ത്യയില്‍ അഭിനയിക്കുന്ന പാക് താരങ്ങളെ വിലക്കിയതും ഇതിന്റെ ഭാഗമാണ്. ആഗോള തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടാല്‍ അതിന്റെ പരിണിത ഫലം ഗുരുതരമായിരിക്കും. പാകിസ്താനികള്‍ അത് ആഗ്രഹിക്കുന്നില്ലെന്നും പത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."