HOME
DETAILS

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
October 17 2016 | 19:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af-15

പി.ജി സ്‌പോട്ട് അഡ്മിഷന്‍ (2016-17)
(എസ്.സി/എസ്.ടി
വിഭാഗക്കാര്‍ക്ക് മാത്രം)
ഗവ എയ്ഡഡ് സ്വാശ്രയ യു.ഐ.ടി കോളജുകളിലെ എം.എ, എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ നിലവില്‍ ഒഴിവുള്ള എസ്.സി/എസ്.ടി വിഭാഗം സീറ്റുകളിലേക്ക് ഇന്ന് പാളയം സെനറ്റ് ഹൗസ് കാംപസിലെ സെനറ്റ് ഹാളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ സെനറ്റ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും റാങ്ക് അടിസ്ഥാനത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പട്ടിക വര്‍ഗ വിഭാഗക്കാരുടെ സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ പട്ടികജാതി (എസ്.സി) വിഭാഗത്തിലേക്ക് മാറ്റപ്പെടും. ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നു ഹാജരാക്കിയാല്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുന്നതല്ല. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഹാജരാക്കണം. നിശ്ചിത അഡ്മിഷന്‍ ഫീസായ 110- രൂപ അന്നുതന്നെ ഒടുക്കേണ്ടണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരേയും പരിഗണിക്കുന്നതാണ്.

പി.ജി.ഡി.ജി.ഐ.എസ്.ടി പ്രവേശനം
ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ - സ്‌പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ-ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിന് 2016-17 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേ@ണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. വിശദവിവരങ്ങള്‍ വെബ്‌സെറ്റില്‍ (http:www.cgist.ac.in) ലഭിക്കും. ഫോണ്‍ : 0471 - 2308214.

ബി.ആര്‍ക് പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് (സപ്ലിമെന്ററി - 2008 സ്‌കീം) പരീക്ഷ നവംബര്‍ 15-നും, അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് സപ്ലിമെന്ററി  - 2008 സ്‌കീം) പരീക്ഷ നവംബര്‍ 21-നും, ഒന്‍പതാം സെമസ്റ്റര്‍ ബി.ആര്‍ക് (റഗുലര്‍ & സപ്ലിമെന്ററി - 2008 സ്‌കീം) പരീക്ഷ നവംബര്‍ 10-നും, പത്താം സെമസ്റ്റര്‍ ബി.ആര്‍ക് (സപ്ലിമെന്ററി - 2008 സ്‌കീം) പരീക്ഷ നവംബര്‍ 30-നും, ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (2013 സ്‌കീം - ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷ നവംബര്‍ 21-നും തുടങ്ങും.  ഏഴാം സെമസ്റ്റര്‍  ബി.ആര്‍ക് (പ്രാക്ടിക്കല്‍ ട്രെയിനിങ്) പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുന്നതിനുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.

എം.എഡ് ടൈംടേബിള്‍
ഒക്‌ടോബര്‍ 26-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ് (2015-17 ബാച്ച്) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ടൈംടേബിള്‍
നവംബര്‍ ഒന്‍പതിന് തുടങ്ങുന്ന രണ്ട@ാം സെമസ്റ്റര്‍ എം.എഡ് (നോണ്‍ സി.എസ്.എസ് - 2014 സ്‌കീം - സപ്ലിമെന്ററി - ഒരു വര്‍ഷ പ്രോഗ്രാം) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍  ലഭിക്കും.

ബി.ടെക് സൂക്ഷ്മപരിശോധന
ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ഒക്‌ടോബര്‍ 19 മുതല്‍ 26 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണിമുതല്‍ അഞ്ച് മണിവരെയുള്ള സമയങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ഹാള്‍ടിക്കറ്റ് എന്നിവ സഹിതം പുനര്‍മൂല്യനിര്‍ണ്ണയ വിഭാഗത്തില്‍ ഹാജരാകണം.

എല്‍.എല്‍.ബി പരീക്ഷ
നവംബറില്‍ തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം), എട്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) (2011-12-ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 24 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ 26, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ 28) വരെ അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

ബി.എച്ച്.എം.സി.ടി പരീക്ഷ
ര@ണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (2014, 2011, 2006 സ്‌കീം) പരീക്ഷകള്‍ ഒക്‌ടോബര്‍ 31 മുതല്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍  ലഭിക്കും.

യോഗ ആന്‍ഡ്
മെഡിറ്റേഷന്‍ കോഴ്‌സ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്രീഡിഗ്രിപ്ലസ് ടു ജയം.  ഫീസ് 6000- രൂപ.  ക്ലാസുകള്‍ രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് മണിവരെ. അവസാന തീയതി ഒക്‌ടോബര്‍ 28.  ഫോണ്‍ 0471-2302523.

ടി.വി ന്യൂസ്
ജേര്‍ണലിസം കോഴ്‌സ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം.  ഫീസ് 10500- ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍.  അവസാന തീയതി ഒക്‌ടോബര്‍ 28.  ഫോണ്‍ 0471-2302523.

പ്രാക്ടിക്കല്‍, വൈവ
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി കൗണ്‍സലിങ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നവംബര്‍ ഒന്ന് മുതല്‍ നടത്തും. ടൈംടെബിള്‍ വെബ്‌സൈറ്റിലും  അതത് കോളജുകളിലും ലഭിക്കും.
ഐ.ബി.പി.എസ് പരീക്ഷ
ഐ.ബി.പി.എസ് രാജ്യമൊട്ടാകെയുള്ള 20 ബാങ്കുകളിലേക്കായി പ്രൊബേഷണറി മാനേജ്‌മെന്റ് തസ്തികകളിലേക്കായി നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജങ്ഷനിലെ കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ഒക്‌ടോബര്‍ അവസാന ആഴ്ചമുതല്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്‍സ് സെന്റര്‍, പി.എം.ജി ജങ്ഷന്‍, തിരുവനന്തപുരം.  ഫോണ്‍. 0471-2304577.

നാഷനല്‍ സെമിനാര്‍
മ്യൂസിക് പഠനവകുപ്പില്‍ ഒക്‌ടോബര്‍ 18, 19 തീയതികളില്‍ നടത്തുന്ന ഡൈമന്‍ഷന്‍സ് ഓഫ് ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ മ്യൂസിക് എന്ന വിഷയത്തിലെ നാഷനല്‍ സെമിനാര്‍ സേതു പാര്‍വ്വതി ഭായി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍ വീരമണികണ്ഠന്‍ ഒക്‌ടോബര്‍ 18 രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റംഗങ്ങളായ കെ.എസ് ഗോപകുമാര്‍, ഡോ. ലതാ ദേവി തുടങ്ങിയവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago