HOME
DETAILS
MAL
തെരുവംപറമ്പ് ബോംബ് സ്ഫോടനം: പരുക്കേറ്റ വിവേകും റിമാന്‍ഡില്‍
backup
May 13 2016 | 20:05 PM
നാദാപുരം: തെരുവംപറമ്പ് ബോംബ് നിര്‍മാണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൂടി റിമാന്‍ഡിലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേലക്കാട് പൂശാരിമുക്കിലെ താനിയുള്ളതില്‍ വിവേകി(27)നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ 27നാണ് തെരുവംപറമ്പിലെ കിണംബ്രക്കുന്നില് സംഘം ചേര്‍ന്ന് ബോംബ് നിര്‍മാണം നടത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ വിവേകിനും മറ്റുള്ളവര്‍ക്കും പരുക്കേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ നാദാപുരം സി.ഐ കെ.എസ് ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഫോടനത്തില്‍ പരുക്കേറ്റ ഒരു സി.പി.എം പ്രവര്ത്തകന് മരണപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."