പിണറായി വിജയന് കാലാവധി തികക്കാനാകില്ല: പ്രേമചന്ദ്രന്‍
കൊല്ലം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന് കാലാവധി തികക്കാനാകില്ലെന്ന് എന്‍ .കെ .പ്രേമചന്ദ്രന്‍ എം പി.
നൂറ്റിനാല്‍പത്തി എട്ടു ദിവസം കൊണ്ട് കേരളക്കരയുടെ അപ്രീതി സമ്പാദിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്‍പത്തിയേഴുമുതലുള്ള ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് തീരാ കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സ്വാശ്രയകൊള്ള, സ്വജനപക്ഷപാതം, അഴിമതി എന്നിവക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയത്തിന്റെ പേരില്‍ ചോര ചൊരിഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ അതി സമ്പന്നരുടെ മൂലധന സംരക്ഷകരായി മാറിയിരിക്കയാണ്. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സ്വാശ്രയ മാനേജ് മെന്റുകള്‍ക്കും സ്വീകര്യമായ ഒത്തുതീര്‍പ്പ് വ്യവസഥ അധികാര ഗര്‍വ്വിലൂടെ ഇല്ലാതാക്കിയ നടപടിയിലൂടെ ഇരട്ടചങ്കുള്ള പിണറായി വിജയന്‍ ദുര്‍ബലനായ ഭരണാധികാരിയായി അധ:പതിച്ചുവെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കരുണാകരന്‍ പിള്ള അധ്യക്ഷനായി. കെ.സി രാജന്‍ ആമുഖ പ്രസംഗം നടത്തി.
എന്‍. അഴകേശന്‍, ഭാരതീപുരം ശശി, രാജ് മോഹന്‍ ഉണ്ണിത്താന്‍, പ്രതാപവര്‍മ്മ തമ്പാന്‍, സത്യശീലന്‍, അഡ്വ .ഷാനവാസ്ഖാന്‍, ജി .രതികുമാര്‍, മേരിദാസന്‍, ഫിലിപ്പ് കെ തോമസ്, വാക്കനാട് രാധാകൃഷ്ണന്‍, രാജു, തൊടിയില്‍ ലുക്ക്മാന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, മോഹന്‍ കുമാര്‍, എ. കെ .ഹഫീസ്, സൂരജ് രവി, ടി .സി .വിജയന്‍, പി .ആര്‍ .പ്രതാപന്‍, കോയിവിള രാമചന്ദ്രന്‍, പി .ജര്‍മ്മിയാസ്, കരിക്കത്തില്‍ പ്രസേനന്‍, കൃഷ്ണ വേണി ശര്‍മ്മ, ബിന്ദു ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."