ജലക്ഷാമത്തിന് പരിഹാരം കാണാന്‍ യുവജന കൂട്ടായ്മ
ദേശമംഗലം: മഴയും, വെള്ളവുമില്ലാതെ നാടാകെ ജനങ്ങള്‍ ദുരിതത്തിലേക്ക് വഴിമാറുമ്പോള്‍ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ തങ്ങളാല്‍ കഴിയുന്ന സംഭാവനയുമായി ദേശമംഗലം തലശ്ശേരിയിലെ ഒരു പറ്റം യുവാക്കള്‍. മേഖലയിലെ നിരവധി പേര്‍ക്ക് ജലസമൃദ്ധി സമ്മാനിക്കുന്ന പൊട്ടച്ചിറ കുളം പൂര്‍ണമായി നവീകരിച്ച് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ നേതൃത്വം നല്‍കിയത്. ആരുടേയും ആഹ്വാനമില്ലാതെ ഒരു രാഷ്ട്രടീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ യുവാക്കള്‍ നടത്തിയ പ്രവര്‍ത്തനം നാടിന്റെ കൂട്ടായ്മയായി മാറി. കഴിഞ്ഞ വര്‍ഷം ഇതേ കുളം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃത്തിയാക്കിയിരുന്നത്. അന്ന് 40,000 രൂപയായിരുന്നു എസ്റ്റിമേറ്റ്. കാട്ടുപൊന്തകള്‍ വളര്‍ന്ന് പായലും, ചണ്ടിയും നിറഞ്ഞ് കിടന്നിരുന്ന കുളം പൂര്‍ണമായും നവീകരിച്ചപ്പോള്‍ കുളത്തിന് പുതു മോഡിയും കൈവന്നു. രാമചന്ദ്രന്‍, ബിജു, വിനയന്‍, മഹേഷ്, ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."