'ഏക സിവില്‍കോഡ് രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കും'
ഉള്ള്യേരി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അവകാശങ്ങനെ ഹനിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടോത്ത് മുസ്‌ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറക്കല്‍ അബുഹാജി അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍മാരായ സുജാത നമ്പൂതിരി, വസന്ത നാറാത്തിടത്തില്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. റഹീം എടത്തില്‍, സിറാജ് ചിറ്റേടത്ത്, ശിഹാബ് റഹ്മാന്‍, പി.എം കോയ നാറാത്ത്, കെ.കെ കുഞ്ഞായി, നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയില്‍, ഷബാബ്, കെ.പി ശംസു, അനസ് എന്‍.എം, ആദില്‍ മുണ്ടോത്ത് സംസാരിച്ചു.
പി.കെ സിദ്ദീഖ് കൂനൂല്‍മാട് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ നൊരവന സ്വാഗതവും പി.കെ ഹാഷിദ് മുണ്ടോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."