HOME
DETAILS
MAL
'മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ -ദലിത് വേട്ട'
backup
October 18 2016 | 03:10 AM
പയ്യോളി: കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ന്യൂനപക്ഷ വേട്ടയും കേരളത്തില്‍ മാര്‍ക്സിസ്റ്റ് വേട്ടയുമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്.
സി.പി.എം നേതൃത്വത്തില്‍ പയ്യോളിയില്‍ നടന്ന പി.ടി അഹമ്മദ് മാസ്റ്റര്‍-ഉണ്ണിര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന് അധ്യക്ഷനായി. മന്ത്രി ടി.പി രാമകൃഷ്ണന്, ഏരിയ സെക്രട്ടറി ടി. ചന്തു, എം.എം റഷീദ്, സി. സുരേഷ് പ്രസംഗിച്ചു. കെ. ഗോപാലന് മന്ത്രി രാമകൃഷ്ണനെ ഷാളണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."