HOME
DETAILS
MAL
കഞ്ചാവു വില്‍പന; യുവാവ് അറസ്റ്റില്‍
backup
October 18 2016 | 04:10 AM
നിലമ്പൂര്‍: കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കരുളായി വാരിക്കല്‍ നെച്ചിക്കാടന്‍ ഹാരിസി (28) നെയാണ് നിലമ്പൂര്‍ റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.എസ് വിജയന്‍ അറസ്റ്റ് ചെയ്തത്.
കരുളായി-നെടുങ്കയം റോഡില്‍ വില്‍പന നടത്തുന്നതിനിടെ ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 20 ഗ്രാം വീതമുള്ള പൊതികളാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. പ്രതിക്കു കോടതി ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."