ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ സാമ്പത്തിക തട്ടിപ്പ്: ഡി.ടി.പി സെന്റര്‍ ഉടമ അറസ്റ്റില്‍
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചയ്തു. പാണ്ടിക്കാട് റോഡിലെ മീഡിയാ ടെക് കംപ്യൂട്ടര്‍ സെന്റര്‍ ഉടമ അയനിക്കോട് വീതനശ്ശേരി പോക്കാവില്‍ അബ്ദുല്‍ സത്താറി (35) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജരേഖകളും സീലും നിര്‍മിച്ചുനല്‍കിയത് ഇയാളാണെന്നു പൊലിസ് പറഞ്ഞു.
വ്യാജ രേഖകള്‍ നിര്മിച്ചുനല്കിയതിലൂടെ തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വ്യാജ രേഖ നിര്മിച്ചുനല്കാനുപയോഗിച്ച ഇയാളുടെ കടയിലെ കംപ്യൂട്ടര്‍ പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ, വ്യാജരേഖകള്‍ തയാറാക്കിയത് താനൊറ്റെക്കാണെന്നായിരുന്നു അലിഹസ്സന് മൊഴി നല്‍കിയിരുന്നത്. അതേസമയം, തട്ടിപ്പിലൂടെ അലി ഹസ്സന് കവര്‍ന്നത് 36 ലക്ഷത്തോളം രൂപയാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."