വണ്ടൂരിലെ കസ്റ്റഡി മരണം: സാമ്പത്തിക സഹായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഷയം സഭയിലുന്നയിച്ചത് എ.പി അനില്‍കുമാര്‍ എം.എല്‍.എ
വണ്ടൂര്‍: പൊലിസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ലത്തീഫിന്റെ കുടുംബത്തിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നു റിപ്പോര്‍ട്ട് തേടിയ ശേഷം ഉചിതമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ലത്തീഫിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും കുടുംബത്തിനു നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എ.പി അനില്‍കുമാര്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനു മറുപടി നല്‍കുകകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണം പൂര്‍ത്തിയായ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സംഭവത്തിന്റെ ദുരൂഹതയകറ്റാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."