തില്ലങ്കേരി പഞ്ചായത്തില്‍ 50 ലക്ഷം രൂപയുടെ ലേബര്‍ ബഡ്ജറ്റ് അംഗീകരിച്ചു
ഉരുവച്ചാല്‍: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തെക്കുളള അന്‍പത് ലക്ഷം രൂപയുടെ തൊഴിലാളി ബഡ്ജറ്റ് ഗ്രാമസഭാ യോഗം അംഗീകരിച്ചു.
നാലാം വാര്‍ഡില്‍ നിന്നും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇരുന്നൂറ്റി അഞ്ച് കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസത്തെ പ്രവൃത്തി നല്കുന്നതിനായുള്ള ഇരുപതിനായിരത്തി അഞ്ഞൂറ് തൊഴില്‍ ദിനങ്ങള്‍ക്ക് ലഭിക്കുന്ന കൂലിയാണ് 50 ലക്ഷം രൂപ. മണ്ണ് ജലസംരക്ഷണം, ഹോര്‍ട്ടികള്‍ച്ചര്‍, പുതിയ റോഡ് നിര്‍മാണവും നവീകരണവും കുളം, കിണര്‍ നിര്‍മാണവും റീച്ചാര്‍ജും നടപ്പാത, റോഡ്, കോണ്‍ക്രീറ്റ്, ചെങ്കല്‍ വിരിക്കല്‍ പരമ്പരാഗത കുളിക്കടവുകളുടെ സംരക്ഷണം എന്നീ പ്രവൃത്തികളാണ് വാട്ടര്‍ഷെഡ് അടിസ്ഥാനത്തില്‍ വാര്‍ഡ് അതിര്‍ത്തിക്കുള്ളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ഗ്രാമസഭയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ അധ്യക്ഷയായി.
വാര്‍ഡ് മെമ്പര്‍ യു.സി തില്ലങ്കേരി പദ്ധതി വിശദീകരിച്ചു. ഫെസിലിറ്റേറ്റര്‍മാരായ പി നാരായണന്, കെ നിഷ, എം.വി ശ്രീധരന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."