ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല. ഇതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും ഉയര്‍ന്നപ്പോള്‍ അവിടെ ചെന്ന് പ്രദേശവാസികളോടും പരിസ്ഥിതി പ്രവര്‍ത്തകരോടും ചര്‍ച്ച നടത്തി. അതില്‍ ഭൂരിപക്ഷാഭിപ്രായം പദ്ധതി വേണ്ട എന്ന നിലപാടിലായിരുന്നു.
പദ്ധതി നടപ്പാക്കിയാല്‍ പശ്ചിമഘട്ട മലനിരകളിലെ ഷോളയാര്‍ വനമേഖലയില്‍ ഉള്‍പ്പെട്ട അതിരപ്പള്ളിയില്‍ അപൂര്‍വ്വയിനം പക്ഷിമൃഗാദികളും മത്സ്യങ്ങളും സസ്യജാലങ്ങളും ഉള്‍കൊള്ളുന്ന ജൈവവൈവിധ്യങ്ങളുടെ കലവറ നശിക്കും. ആദിവാസി ഊരുകള്‍ തുടച്ചുനീക്കപ്പെടും. കൂടാതെ മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ഇതെല്ലാം കണക്കിലെടുത്താണ് ഈ വിഷയംയു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി വേണ്ടെന്ന അഭിപ്രായത്തില്‍ എത്തിച്ചേരുകയും ചെയ്തത്. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."