മന്ത്രി സ്മൃതി ഇറാനിക്ക് താല്‍ക്കാലിക ആശ്വാസം; വിദ്യാഭ്യാസ യോഗ്യതാ കേസ് കോടതി തള്ളി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ കേന്ദ്ര ടെക്‌സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനിക്ക് താല്‍ക്കാലിക ആശ്വാസം. കേസ് കോടതി തള്ളി.
ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.
2004 ലെ പൊതു തെരഞ്ഞെടുപ്പു സമയത്ത് നാമ നിര്‍ദേശപത്രികയില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരം നല്‍കിയെന്നാണ് കേസ്.
എന്നാല്‍ 11 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ കേസ് ഫയല്‍ ചെയ്യാന്‍ വൈകിയെന്ന് കോടതി പറഞ്ഞു. അതു മാത്രമല്ല യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഒറിജിനല്‍ രേഖകള്‍ നഷ്ടപ്പെട്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷമാണ് അമര്‍ ഖാന്‍ എന്നയാള്‍ മന്ത്രിക്കെതിരെ കേസ് നല്‍കിയത്. നാമനിദേശ പത്രികയില്‍ വിദ്യഭ്യാസ യോഗ്യതയെ കുറിച്ച് വൈരുദ്ധ്യമായ വിവരം നല്‍കിയെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.
2004 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ബിഎ 1996 ല്‍ നേടിയെന്നാണ് മന്ത്രി നല്‍കിയിരിക്കുന്നത്. എന്നാല്‍ 2011 ലും ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ബികോം ഡിഗ്രി 1994 ല്‍ നേടിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ മാനവശേഷി വകുപ്പ് സ്മൃതി ഇറാനിയില്‍നിന്ന് എടുത്തുമാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."