കുത്തിയതോട്ടില്വൈദ്യുതി ബില്ലടക്കാന്‍ മണിക്കൂറോളം കാത്ത് നില്‍ക്കണം
തുറവൂര്‍: കുത്തിയതോട് ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചീനിയര്‍ ഓഫീസിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണെന്നാക്ഷേപം.ഇവിടെ ക്യാഷ് കൗണ്ടര്‍ രണ്ടെണ്ണം ആദ്യം മുതലേ പ്രവര്‍ത്തിച്ചിരുന്നതാണ്. ഇപ്പോള്‍ ഒരു ക്യാഷ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
രാവിലെ എട്ട് മുതല്‍ ഇവിടെ എത്തിച്ചേരുന്ന ഉപഭോക്താക്കള്‍ക്ക് മണിക്കൂറോളം ക്യൂ നിന്നാല്‍ മാത്രമേ പണം അടയ്ക്കാന്‍ സാധിക്കുകയുള്ളു.സ്ത്രീകളും വയോധികരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ ദിനംപ്രതി ഇവിടെ നിന്ന് വിഷമിക്കുന്ന ദയനീയസ്ഥിതിയാണ്.
ഇലക്ട്രിക്കല്‍ കുത്തിയതോട് മേജര്സെക്ഷന് ഓഫീസില്‍ ആവശ്യത്തിനുളള ക്ലീയറിക്കല് സ്റ്റാഫുകളുണ്ടെങ്കിലും അവരെല്ലാം ഓഫീസിലിരുന്നു മറ്റു ജോലികള്‍ ചെയ്യുകയാണെന്നാക്ഷേപമുണ്ട്. ജനകീയാവശ്യം പരിഗണിച്ച് കുത്തിയതോട് ഇലക്ട്രിക്കല്‍ മേജര്സെക്ഷന് ഓഫീസില്‍ ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാന്‍ രണ്ട് ക്യാഷ് കൗണ്ടറുകളും ഉടനെ പ്രവര്‍ത്തിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."