തുറമുഖ വകുപ്പ്: ഹൈഡ്രോഗ്രാഫിക് സര്‍വ്വെ ജില്ലാ ഓഫീസ് മുഹമ്മയില്‍ തുടങ്ങുന്നു
ആലപ്പുഴ: കേരളത്തിലെ തുറമുഖങ്ങള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍ തുടങ്ങിയവയുടെ വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിതമായി ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തിന്റെ പുതിയ ജില്ലാതല ഓഫീസ് മുഹമ്മയിലെ ജലഗതാഗത വകുപ്പ് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് മന്ദിരത്തില്‍ ആരംഭിക്കുന്നു. ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 21ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായിരിക്കും. കെ.സി.വേണുഗോപാല്‍ എം.പി മുഖ്യതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, തുറമുഖ വകുപ്പ് ഡയറക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ജില്ലാ കളക്ടര്‍ വീണാ എന്‍.മാധവന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനല്‍കുമാര്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാല്‍, ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുത്രേസ്യാ ജയിംസ്, മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗം അജിത, എച്ച്.ഇ.ഡി. ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍, ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി. സുരേന്ദ്രലാല്‍, ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ജി.സതീഷ്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി.വി.നായര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.ഡി.മഹീന്ദ്രന്‍, എസ്.പ്രകാശന്‍, എസ്.ജെ.റെജി, പി.കെ.ഹരിദാസ്, പ്രസാദ്, ജേക്കബ് ഉമ്മന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."