കെ.എസ്.ആര്.ടി.സി ബസ് ടൗണില്‍ കയറുന്നോ എന്നറിയാനും വിവരാവകാശം
പൊന്നാനി: കെ.എസ്.ആര്.ടി.സി ബസ് ടൗണില്‍ കയറുന്നോ എന്നറിയാനും വിവരാവകാശനിയമം. പൊന്നാനി കുറ്റിപ്പുറം( ബൈപ്പാസ് വഴി) ജന്റം സര്‍വീസ് വണ്‍വേ നിയമം ലംഘിച്ചു ടൗണില്‍ പ്രവേശിക്കാതെയാണു സര്‍വീസ് നടത്തുന്നതെന്ന് വിവരാവകാശനിയമത്തിലൂടെ മറുപടിയായി അധികൃതര്‍. സാമൂഹ്യ പ്രവര്‍ത്തകനായ സമീറാണു വിവരാവകാശംനിയമം വഴി അന്വേഷണം നടത്തിയത്.
ഡിപ്പോയില്‍ അന്വേഷിച്ചപ്പോള്‍ ടൗണ്‍ വഴിയാണു പോകുന്നതെന്നായിരുന്നു മറുപടി. തുടര്‍ന്നു നിജസ്ഥിതി അറിയുവാന്‍ വേണ്ടി പൊന്നാനി ഡിപ്പോയില്‍ അപേക്ഷ നല്‍കുകയായിരുന്നു . കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറക്ടറുടെ 'വാക്കാലുള്ള നിര്‍ദേശം അനുസരിച്ചാണു വണ്‍വേ തെറ്റിക്കുന്നതെന്നായിരുന്നു മറുപടിയില്‍.
ബസ് സര്‍വീസ് തുടങ്ങി ആറു മാസം പിന്നിട്ടിട്ടും ഏതെങ്കിലും സംഘടനകളോ ജന പ്രതിനിധികളോ ഇതിനെതിരേ പ്രതികരിച്ചിട്ടില്ല. ടൗണിലെ വീതി കുറഞ്ഞ റോഡുകളും കോടതിപ്പടി വളവുകളും കാരണമാണ് ജന്റം പോലെയുള്ള വലിയ ബസുകള്‍ പൊന്നാനി ടൗണിലേക്ക് പ്രവേശിക്കുന്നതിന് തടസമെങ്കില്‍ ജന്റം ബസ് മാറ്റി മറ്റു ബസുകള്‍ ഓടിക്കണമെന്നാണു നാട്ടുകാര്‍ പറയുന്നത്. വണ്‍വേ നിയമം തെറ്റിക്കുന്നതു മൂലം തൃക്കാവ് മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ളവര്‍ക്ക് ഈ ബസിനെ ആശ്രയിക്കാനാവുന്നില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."