കടലിന്റെ ആഴങ്ങളില്‍...
ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമുദ്രങ്ങളാണെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടല്ലോ.അതിവിസ്തൃതമായ ജലാശയങ്ങളാണ് സമുദ്രങ്ങള്‍. സമുദ്രങ്ങളെല്ലാം പരസ്പരം ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.ഇങ്ങനെ ചേര്‍ന്ന് നില്‍ക്കുന്ന സമുദ്രങ്ങളെ ലോകമഹാസമുദ്രം എന്നാണ് വിളിക്കുന്നത്.സമുദ്രങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കരഭാഗങ്ങളെ വന്‍ കരകള്‍ എന്നാണ് വിളിക്കുന്നത്
മാറ്റം ഒച്ചിനെ പോലെ
നമ്മുടെ കാലാവസ്ഥ നിമിഷ നേരം കൊണ്ട് മാറി മറിയും എന്നാല്‍ ഒരു സമുദ്രത്തിലെ മാറ്റം ആഴ്ചകളും മാസങ്ങളും കൊണ്ടാണ് രൂപപ്പെടുന്നത്.ഉപരിതലത്തിന്റെ കാര്യം ഇങ്ങനെ ആണെങ്കില്‍ ആഴക്കടലില്‍ മാറ്റങ്ങളുണ്ടാകുന്നത് നൂറും ആയിരവും വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും
സുനാമിക്കൊരു കാരണം
സമുദ്രങ്ങളുടെ അടിത്തട്ടില്‍സൃഷ്ടിക്കപ്പെടുന്ന വന്‍ ഭൂകമ്പങ്ങള്‍ സുനാമിക്ക് കാരണമായി കരുതുന്നു.റിക്ടര്‍ സ്‌കെയിലില്‍ 7.5 നു മേലുള്ള ഭൂകമ്പങ്ങളാണ് ഇതിന് കാരണമാകുന്നത്.
പെലാജിക്
ഈ വാക്ക് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ.സമുദ്രജീവികളെ സൂചിപ്പിക്കുന്നവയാണിത്.സമുദ്രത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നവയോ സ്വതന്ത്രമായി നീന്തി നടക്കുകയോ ചെയ്യുന്ന സമുദ്ര ജീവികളെകുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.
സസ്യങ്ങളുടെ ലോകം
സമുദ്രത്തില്‍ ദശലക്ഷക്കണക്കിന് സസ്യങ്ങളുണ്ട്.സമുദ്രാന്തര്‍ ഭാഗത്ത് വേരൂന്നി നില്‍ക്കുന്ന സസ്യങ്ങളും സമുദ്രജലത്തിലൂടെ സഞ്ചരിക്കുന്ന സസ്യങ്ങളുമുണ്ട്.സമുദ്രത്തിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ വേരൂന്നി നില്‍ക്കുന്ന സസ്യങ്ങളും ആഴം കൂടിയ ഭാഗത്ത് സഞ്ചരിക്കുന്ന സസ്യങ്ങളുമാണുള്ളത്.
ആഴക്കടലിന്റെ ഉള്ളില്‍
കടലിനുള്ളില്‍ മാണിക്യ കൊട്ടാരങ്ങളും മത്സ്യ കന്യകകളും ഉണ്ടെന്നൊക്കെയായിരിക്കും കൂട്ടുകാര്‍ കേട്ട കഥകള്‍.എന്നാല്‍ കഥയിലേതു പോലെയല്ലെങ്കിലും സമുദ്രാന്തര്‍ ഭാഗങ്ങളില്‍ വിസ്മയകരമായ പല ഘടകങ്ങളുണ്ട്.കര പ്രദേശം പോലെ ക്രമരഹിതമാണ് സമുദ്രാന്തര്‍ ഭാഗം.മലനിരകള്‍,അഗ്നി പര്‍വ്വതങ്ങള്‍,വീതി കുറഞ്ഞ ഗര്‍ത്തങ്ങള്‍,വലിയ വിള്ളലുകള്‍ തുടങ്ങിയവ ഇവിടെ കാണാം.മഗല്ലന്‍ എന്ന പര്യവേഷകനാണ് ആഴക്കടലിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ചതെന്ന് കരുതുന്നു.സമുദ്രാന്തര്‍ ഭാഗത്തെ സ്ഥലാകൃതിയെ(ടോപ്പോ ഗ്രാഫി)സൂചിപ്പിക്കുന്നതാണ് ബാത്തി മെട്രിക് ചാര്‍ട്ട്.
കറന്റില്ലാത്ത ലോകം
കടലിന്റെ ഏകദേശം രണ്ടായിരം അടി താഴ്ച തൊട്ട് പൂര്‍ണ്ണമായും ഇരുട്ടാണെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.സൂര്യ പ്രകാശത്തിന് കടന്നു ചെല്ലാന്‍സാധിക്കാത്ത ഈ പ്രദേശങ്ങളിലാണ് സ്വയം പ്രകാശിക്കുന്ന സമുദ്ര ജീവികള്‍ ജീവിക്കുന്നത്.
അറിയാതെ പോകുന്ന
സ്‌ഫോടനങ്ങള്‍
ഭൂമിയിലേതു പോലെ കടലിലും ധാരാളം അഗ്നി പര്‍വ്വത സ്‌ഫോടനങ്ങളുണ്ടാകുന്നുണ്ട്.ഭൂമിയില്‍ ആകെയുണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ പാതിയും സമുദ്രങ്ങളിലാണ് സംഭവിക്കുന്നതെങ്കിലും പലപ്പോഴും കടലിന്റെ ഉപരിതലത്തില്‍ ഇതിനെക്കുറിച്ചുള്ള സൂചനകള്‍ കാണാറില്ല.
പാറകള്‍ മൂലം
കടല്‍ക്കരയില്‍ സ്ഥിതി ചെയ്യുന്ന പാറകളിലേക്ക് അടിച്ചു കയറുന്ന തിരമാലകള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ലേ.ഇവ ക്രമേണ പാറകളെ ദ്രവിപ്പിക്കും.സമുദ്രജലത്തിലെ ലവണത്വത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് തന്നെ കര പ്രദേശത്തെ പാറകളുടെ അപക്ഷയമാണ്.അഗ്നി പര്‍വ്വത സ്‌ഫോടനവും ഇതിനുള്ള മറ്റൊരു കാരണമാണ്.
സമുദ്രത്തിലെ നദി
സമുദ്രത്തിനുള്ളിലും ധാരാളം നദികളുണ്ടെന്നാണ് ഗവേഷകരുടെ വാദം.എന്നാല്‍ മഹാസമുദ്രത്തിലുണ്ടാകുന്ന ജലപ്രവാഹങ്ങളെയാണ് അവര്‍ നദികളെന്ന് വിളിക്കുന്നത്.ഭൂമദ്ധ്യ രേഖാ പ്രദേശത്ത് സൂര്യതാപം മൂലം താപനില വര്‍ദ്ധിക്കുമ്പോള്‍ ജല പ്രവാഹങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
സമുദ്രജലത്തില്‍ എന്തുണ്ട്
സമുദ്രത്തിലെ ജലം കൂട്ടുകാര്‍ രുചിച്ചു നോക്കിയിട്ടുണ്ടോ നല്ല ഉപ്പ് രൂചിയായിരിക്കും അല്ലേ.ഒരു ലിറ്റര്‍ കടല്‍ വെള്ളമെടുത്ത് പരിശോധിച്ചാല്‍ ഏതാണ്ട് 35 ഗ്രാം ഉപ്പ് അടങ്ങിയിട്ടുണ്ടാകും എന്നാണ് കണക്ക്.എന്നാല്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ഐസില്‍ ഈ ഉപ്പ് രുചി കാണാറില്ല കേട്ടോ.സമുദ്ര ജലത്തിലെ ലവണങ്ങളെ പുറന്തള്ളിയാണ് ഐസ് രൂപപ്പെടുന്നത് എന്നതിനാലാണിത്.സമുദ്രജലത്തില്‍ എന്തൊക്കെ ഘടകങ്ങളുണ്ടെന്ന് പറയാന്‍ സാധിക്കുമോ നൈട്രജന്‍,ഓക്‌സിജന്‍,ഹൈഡ്രജന്‍,കാര്‍ബണേറ്റ്,ആര്‍ഗണ്‍,നിയോണ്‍,മീഥെയ്ന്‍,ഹീലിയം,ക്ലോറിന്‍,സള്‍ഫേറ്റ്,സോഡിയം,മഗ്നീഷ്യം,കാല്‍സ്യം,പൊട്ടാസ്യം,തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.
സമുദ്രങ്ങളെന്ന
സഞ്ചാരപാതകള്‍
സമുദ്രങ്ങളെ അമ്മയായും ദൈവമായും ലോകത്തുള്ള പല വിഭാഗങ്ങളും കരുതുന്നു. സമുദ്രസമ്പത്ത് പല രാജ്യങ്ങളുടേയും മുഖ്യവരുമാന മാര്‍ഗ്ഗങ്ങളാണ്. മനുഷ്യന്‍ ആദ്യമായി ലോക സഞ്ചാരം നടത്തിയത് സമുദ്രങ്ങള്‍ വഴിയാണ്. സമുദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കു ശേഷമാണ് കരയിലൂടെ സഞ്ചരിക്കുന്നവ രൂപപ്പെടുത്തിയിട്ടുള്ളത്.
കടല്‍ എന്ന ഡസ്റ്റ് ബിന്‍
കരയിലെ മാലിന്യങ്ങളുടെ ഭൂരിഭാഗവും കടലിലെത്തുന്നു.പ്ലാസ്റ്റിക് മുതല്‍ ആണവായുധ അവശിഷ്ടങ്ങള്‍ വരെ മനുഷ്യന്‍ പുറം തള്ളുന്നത് കടലിലാണ്.ലോകത്തിലെ മഹാസമുദ്രങ്ങള്‍ ഇന്ന് മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് ഇതോടെ നന്മകള്‍ മാത്രം സമ്മാനിക്കുന്ന സമുദ്രങ്ങളുടെ ആവാസ വ്യവസ്ഥയുടെ താളം തെറ്റി.നാം നല്‍കുന്ന ദ്രോഹങ്ങള്‍ക്ക് സമുദ്രം നല്‍കുന്ന തിരിച്ചടി അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയായിരിക്കും.
സമുദ്രത്തിലെ
മരുഭൂമി
സമുദ്രത്തിന്റെ ചിലഭാഗങ്ങളില്‍ നല്ല തെളിഞ്ഞ നീല നിറം കാണാം.സമുദ്രത്തിലെ മരുഭൂമി എന്നാണ് ഈ ഭാഗങ്ങളെ ഗവേഷകര്‍ വിളിക്കുന്നത്.ഇതിന് കാരണം എന്താണെന്നോ ജൈവവസ്തുക്കളുടെ ദൗര്‍ലഭ്യത.ആവശ്യമായ അളവില്‍ അവശിഷ്ടങ്ങളോ കണങ്ങളോ ഇല്ലാത്തതിനാല്‍ പല ജീവികള്‍ക്കും ഇവിടെ ജീവിക്കാന്‍ സാധിക്കില്ല.പ്രകാശ പ്രകീര്‍ണ്ണനത്തിന്റെ ഫലമായി നീല നിറം വ്യാപിക്കുമ്പോള്‍ ഇത്തരം ഭാഗങ്ങള്‍ നീല നിറത്തെ നന്നായി പ്രകീര്‍ണ്ണനം ചെയ്യും.
വേലിയേറ്റവും
ന്യൂട്ടണും
പ്രശസ്ത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടണും വേലിയേറ്റവും തമ്മില്‍ ഒരു ബന്ധമുണ്ട്.വേലിയേറ്റത്തെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ വിശദീകരണം നല്‍കിയത് ന്യൂട്ടണ്‍ ആണ്.വേലിയേറ്റത്തിന്റെ സമയവും ഉയരവും നിയന്തിക്കുന്നത് ചന്ദ്രനാണ്.
പവിഴം പോല്‍
സമുദ്രജലത്തിലെ പവിഴങ്ങള്‍ ആന്റി ബയോട്ടിക്‌സുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.പവിഴങ്ങളെ കൂടാതെ അനേകം കടല്‍ ജീവികളെ ഔഷധങ്ങള്‍ക്കായി നാം ഉപയോഗപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."