സിവില്‍ സര്‍വിസ് പ്രിലിംസ് പരീക്ഷാ പരിശീലനം
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ 2017ലെ സിവില്‍ സര്‍വിസ് പരീക്ഷയ്ക്കുവേണ്ടിയുള്ള കോച്ചിങ് ക്ലാസുകള്‍ നവംബര്‍ 16ന് ആരംഭിക്കും. 2016 നവംബര്‍ മുതല്‍ 2017 മെയ് വരെ റഗുലര്‍ ബാച്ചും ഓപ്ഷണല്‍ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസുകളുമാണ് ആരംഭിക്കുന്നത്.പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ 30ന് രാവിലെ 11നു നടത്തും. ഒക്ടോബര്‍ 31നു വൈകിട്ട് അഞ്ചിനു പരീക്ഷാഫലം പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്നു മുതല്‍ പ്രവേശനം നല്‍കും. അപേക്ഷാഫോം സെന്ററില്‍നിന്നും ഇരുനൂറു രൂപ ഫീസൊടുക്കി നേരിട്ടും വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയരക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003. ഫോണ്‍ : 0471 2344654. വെബ്‌സൈറ്റ് : ംംം.രരലസ.ീൃഴ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഒക്ടോബര്‍ 26.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."