ബാലാവകാശസംരക്ഷണ കമ്മിഷനില്‍ കേസ് വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ ലൈംഗികകുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതു നിരീക്ഷിക്കുന്ന സെല്ലിലേയ്ക്ക് (പോക്‌സോ സെല്‍) ഒരു കേസ് വര്‍ക്കറെ ഒരു വര്‍ഷത്തേക്കു കരാറടിസ്ഥാനത്തില്‍ (പ്രതിമാസ പ്രതിഫലം 30,000- രൂപ) നിയമിക്കുന്നു.
അപേക്ഷകര്‍ രാജ്യത്തെവിടെയും യാത്ര ചെയ്യാന്‍ സന്നദ്ധരായിരിക്കണം. സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തരബിരുദം (എം.എസ്.ഡബ്ല്യു) കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അടിസ്ഥാന പരിജ്ഞാനം, സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഇതില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. അപേക്ഷാഫോമും വിശദവിവരങ്ങളും കമ്മിഷന്‍ ഓഫിസില്‍നിന്നു നേരിട്ടോ ംംം.സലരെുരൃ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍നിന്നോ ലഭിക്കും.
നിശ്ചിതഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍, വാന്റോസ് ജങ്ഷന്‍, കേരള യൂനിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം - 695 034 എന്ന വിലാസത്തില്‍ 2016 നവംബര്‍ പത്തിനുമുന്‍പ് ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."