HOME
DETAILS

അരി വിതരണം സ്തംഭിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശി: റേഷന്‍ ഡീലേഴ്‌സ്

  
backup
October 18 2016 | 21:10 PM

%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

തളിപ്പറമ്പ്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ അരി നല്‍കുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശിയാണ് ജില്ലയില്‍ റേഷനരി വിതരണം സ്തംഭിക്കാന്‍ കാരണമെന്ന് ആള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. എ.പി.എല്‍ സബ്‌സിഡി വിഭാഗത്തിനു വിതരണം ചെയ്യേണ്ട അരി ഇതുവരെയായി എഫ്.സി.ഐ ഗോഡൗണില്‍ നിന്നു മൊത്തവ്യാപാരികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാര്‍ക്ക് അരി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം പല റേഷന്‍ കടകളിലും ഈ മാസം വിതരണം ചെയ്യേണ്ട അരി ബാക്കിയുണ്ടായിരുന്നുവെങ്കിലും അത് എ.പി.എല്‍ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ അരിയുടെ സബ്‌സിഡി നിര്‍ത്തലാക്കിയതിനാല്‍ എത്ര രൂപയ്ക്കാണ് അരി വിതരണം ചെയ്യേണ്ടതെന്നു പറയാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നില്ല. അതുകൊണ്ടാണ് റേഷന്‍ കടകളില്‍ സ്റ്റോക്കുള്ള അരി പോലും റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ സാധിക്കാത്തത്. വെട്ടിക്കുറച്ച സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും മുഴുവന്‍ കാര്‍ഡുടമകള്‍ക്കും അരി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികളുടെ സമരത്തിനു മുന്നോടിയായി 24ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് നിയമസഭാ മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ബി സഹദേവന്‍, സെക്രട്ടറി ടി.കെ ആരിഫ്, എന്‍ സുരേന്ദ്രന്‍, എം.എ മുസ്തഫ , പി ഭാര്‍ഗവന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago