ശാസ്ത്രമേള കൗതുകമായി
വൈക്കം: ഉദയംപേരൂര്‍ എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശാസ്ത്രമേള യുവപ്രതിഭകളുടെ നൂതനപ്രവര്‍ത്തന മാതൃകകളുടെയും കണ്ടുപിടുത്തങ്ങളുടെയും അവതരണവേദിയായി.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയവിഭാഗങ്ങളിലാണ് എക്‌സിബിഷന്‍ നടന്നത്. മഴവെള്ള സംഭരണിയില്‍ ശേഖരിക്കപ്പെടുന്ന ജലം വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനുശേഷം മലിന ജലത്തെ ശുദ്ധീകരിച്ച് കൃഷി സ്ഥലങ്ങളിലേക്ക് തിരിച്ചുവിടുന്ന പ്രവര്‍ത്തന മാതൃക നിര്‍മ്മിച്ച് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പ്രവീണ പ്രേമന്‍ ജലം ദുര്‍വിനിയോഗം ചെയ്യുന്ന സമകാലിക സമൂഹത്തിന് മാതൃകയായി. റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗതികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാററുന്ന യന്ത്രമാതൃക അവതരിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി വര്‍ഗീസ് റെജി ശ്രദ്ധേയനായി.
സോളാര്‍ സിസ്‌ററത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഡയാലിസിസ് യന്ത്രമാതൃക, വിന്‍ഡ്മില്‍ തുടങ്ങിയവയൊക്കെ ശാസ്ത്രമേഖലയിലെ യുവപ്രാതിനിധ്യം തെളിയിക്കാന്‍ പോന്നതായിരുന്നു. ഉദയംപേരൂര്‍ 1084 ശാഖായോഗം പ്രസിഡന്റ് എല്‍ സന്തോഷ് ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ പി രവികുമാര്‍ അധ്യക്ഷനായിരുന്നു . പ്രിന്‍സിപ്പല്‍ ഇ ജി ബാബു , ഹെഡ്മാസ്‌ററര്‍ ബി രാജേഷ് പ്രസംഗിച്ചു. ശാസ്ത്ര അധ്യാപികമാരായ രശ്മി രവീന്ദ്രന്‍, ദീപ്തി എസ് ബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."