HOME
DETAILS

റബറുത്പാദക രാജ്യങ്ങള്‍ സഹകരിച്ചു നീങ്ങണം: റബര്‍ബോര്‍ഡ് ചെയര്‍മാന്‍

  
backup
October 18 2016 | 22:10 PM

%e0%b4%b1%e0%b4%ac%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%95-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8


ഗുവാഹത്തി/കോട്ടയം:പ്രകൃതിദത്തറബര്‍മേഖലയുടെ വികസനത്തിന് സമാനമനസ്‌കരായ രാജ്യങ്ങള്‍ സമസ്ത മേഖലകളിലും സഹകരിച്ചു നീങ്ങേണ്ടത് അത്യാവശ്യമാണെന്ന് റബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത് കുമാര്‍ പറഞ്ഞു. ഗുവാഹതിയില്‍ നടന്ന എ.എന്‍.ആര്‍.പി.സി യുടെ 39-ാമത് അസംബ്ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍മാന്‍. അംഗരാജ്യങ്ങളിലെ റബര്‍മേഖലയുടെ വളര്‍ച്ചയ്ക്ക് ഫലപ്രദമായ പിന്തുണയാണ് എ.എന്‍.ആര്‍.പി.സി. നല്‍കിയിട്ടുള്ളത്. ചെറുകിടമേഖലയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് പരസ്പര സഹകരണത്തിലൂന്നിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് അസോസിയേഷന്‍ എന്നും മുന്‍തൂക്കം നല്‍കിയിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.
എ.എന്‍.ആര്‍.പി.സി. അരനൂറ്റാണ്ടു തികയ്ക്കുന്ന ഈ കാലയളവില്‍ ഒരോ അംഗരാജ്യത്തെയും പ്രകൃതിദത്തറബര്‍മേഖല കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നു മാത്രമല്ല പുതിയ വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടുകയുമാണ്. ഈ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റുന്നതിന് യോജിച്ച നയാവിഷ്‌കാരമാണ് ആവശ്യമായിട്ടുള്ളത്. ലഭ്യമായ വിവരങ്ങള്‍ പരസ്പരം കൈമാറുകയെന്നത് ഇത്തരം നയാവിഷ്‌കാരപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. മാത്രമല്ല, അതുവഴി വിജയപ്രദവും കാലത്തെ അതിജീവിക്കുന്നതുമായ നയങ്ങളും പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും അതതു രാജ്യങ്ങല്‍ക്കു യോജിച്ചവിധത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും. റബറുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലേക്കും ഈ രാജ്യാന്തരസഹകരണം വ്യാപിപ്പിക്കേണ്ടണ്‍തുണ്ടെണ്‍ന്നും ചെയര്‍മാന്‍ പറഞ്ഞു.
കംബോഡിയയെ പ്രതിനിധീകരിച്ച് എ.എന്‍.ആര്‍.പി.സി. ചെയര്‍മാന്‍ സാന്‍ വാന്റി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധാനം ചെയ്ത് റ്റോംസ് ജോസഫ്(ജോയിന്റ് ഡയറക്ടര്‍, റബ്ബര്‍ബോര്‍ഡ്) പ്രസംഗിച്ചു.
ഇന്റര്‍നാഷണല്‍ ട്രൈപാര്‍ട്ടെറ്റ് റബ്ബര്‍ കണ്‍സോര്‍ഷ്യം ലിമിറ്റഡിനെ പ്രതിനിധാനം ചെയ്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദാത്തോ ഡോ.സാല്‍മിയ അഹമ്മദ് സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു.
അന്താരാഷ്ട്ര റബ്ബര്‍പഠനസംഘത്തെ (ഐ.ആര്‍.ആര്‍.ഡി.ബി.)പ്രതിനിധാനം ചെയ്ത് സെക്രട്ടറി ജനറല്‍ ദാത്തുക് ഡോ. അബ്ദുല്‍ അസീസ് എസ് എ കാദിര്‍ സംസാരിച്ചു.
റബ്ബര്‍വികസനത്തില്‍ സ്വകാര്യമേഖലയുടെ പ്രാധാന്യം കണക്കിലെടുത്തും വിവിധ മേഖലകളില്‍ നിന്നുള്ള വിവരശേഖരണം ലക്ഷ്യമിട്ടും ഒരു 'പബ്‌ളിക് പ്രൈവറ്റ് മീറ്റും' ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഇത് രണ്ടാമതു തവണയാണ് എ.എന്‍.ആര്‍.പി.സി അസംബ്ലിയോടനുബന്ധിച്ച് ഇത്തരമൊരു മീറ്റ് നടത്തുന്നത്.
ഡോ. ലക്ഷ്മി നായര്‍(ഇന്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ്), വീരേന്ദ്ര റാത്തോഡ് (റിലയന്‍സ് ഇന്‍ഡസ്ട്രീസ്), രാജീവ് ബുദ്ധ്‌രാജ (ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍), ഡിയഗോ മാര്‍ക്വിസ് ഡെ അസെവെഡോ എസ്പരാന്റോ (ഹീവിയ ഫോര്‍ട്ടെ നാച്ചുറല്‍ റബ്ബര്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍), വിനോദ് സൈമണ്‍ (റബ്ബര്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍), സോ ടുന്‍ മിന്റ്, ലങ്ക പരണവിതാന എന്നിവര്‍ പങ്കെടുത്തു.
എ.എന്‍.ആര്‍.പി.സി.യുടെ തീരുമാനങ്ങളെടുക്കുന്നതിനുള്ള പരമാധികാരസമിതി അസംബ്ലിയാണ്. ഇന്ന് നടന്ന അസംബ്ലി ഉദ്ഘാടനയോഗത്തില്‍ അംഗരാജ്യങ്ങളുടെ സര്‍ക്കാര്‍ പ്രതിനിധികള്‍, എ.എന്‍.ആര്‍.പി.സി.യുടെ ക്ഷണം സ്വീകരിച്ച് എത്തിയവര്‍, റബ്ബര്‍ബോര്‍ഡ് അംഗങ്ങള്‍, പ്രത്യേകക്ഷണിതാക്കള്‍, റബ്ബര്‍ബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇത്തവണത്തെ സമ്മേളനപരിപാടികള്‍ക്ക് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. രണ്ടണ്‍ു സെഷനുകളായാണ് അസംബ്ലി യോഗം നടക്കുന്നത്.
ഒക്‌ടോബര്‍ 21-ന് ഔദ്യോഗിക പ്രതിനിധികള്‍ മാത്രം പങ്കെടുക്കുന്ന സമാപന സമ്മേളനം നടക്കും. വിവിധ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും പ്രകൃതിദത്തറബ്ബര്‍മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഈ പ്രതിനിധിസമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടും. എ.എന്‍.ആര്‍.പി.സി.യുടെ അടുത്ത സെക്രട്ടറി ജനറലിനെ നിയമിക്കുകയും ചെയര്‍മാനെ തിരഞ്ഞെടുക്കുകയും ചെയ്യും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  12 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago