ഡി.കെ.എല്‍.എം ആസ്ഥാന മന്ദിര ഉദ്ഘാടനം : സ്വാഗതസംഘം ഓഫീസ് തുറന്നു
ഇടവെട്ടി: ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാന മന്ദിര ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഡി.കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഫിസ് പി.പി. മുഹമ്മദ് ഇസഹാഖ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.ഐ.എം ഇല്യാസ് മൗലവിയുടെ അധ്യക്ഷത വഹിച്ചു. പി.എ സെയ്തുമുഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. വി.എച്ച്. അലിയാര് മൗലവി, അബ്ദുല്‍ ഗഫൂര്‍ നജ്മി, ഷഹീര്‍ മൗലവി, അമീന് മൗലവി , അന്‍സാരി മൗലവി, അബ്ദുല്‍ കരിം മൗലവി, എ എന്‍ അബ്ദുന്നാസര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
നവംബര്‍ 5 ന് ഡി.കെ.ജെ.യു സംസ്ഥാന അധ്യക്ഷന്‍ വി.എം. മൂസ മൗലവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡികെ.എല്‍.എം സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഡി കെ ജെ യു സംസ്ഥാന ജന. സെക്രട്ടറി അബുല്‍ ബുഷ്റ മുഹമ്മദ് മൗലവി ചേലക്കുളം പ്രഭാഷണം നടത്തും. ജോയ്സ് ജോര്‍ജ്ജ് എം.പി, പി.ജെ. ജോസഫ് എം എല്‍.എ, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി തുടങ്ങി രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."